മലയാളികളുടെ പ്രിയതാരമാണ് നസ്രിയ. അഞ്ചാം വിവാഹവാർഷിക ദിനത്തിൽ ഫഹദിന് ആശംസകൾ നേർന്നിരിക്കുകയാണ് നസ്രിയ. ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ഫഹദ് എന്നു താരം പറയുന്നു. ഇരുവരുടെയും മനോഹരമായ ചിത്രവും നസ്രിയ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു.
”വിവാഹ വാർഷികാശംസകൾ! അഞ്ചു വർഷം… ഇനിയും അവസാനിക്കാത്ത എത്രയോ വർഷങ്ങൾ! എനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ല,” ഫെയ്സ്ബുക്കിൽ നസ്രിയ കുറിച്ചു.
2014ലായിരുന്നു താരത്തിന്റെ വിവാഹം. താരങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായെന്ന് വിശ്വസിക്കാൻ തങ്ങൾക്കും കഴിയുന്നില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നു താൽക്കാലികമായി മാറിനിന്ന നസ്രിയ 2018ൽ ‘കൂടെ’ എന്ന സിനിമയിലൂടെ തിരിച്ചെത്തി. അൻവർ റഷീദ് ചിത്രം ട്രാൻസിലൂടെ ഇരുവരും ഒന്നിച്ചെത്തുകയാണ്.
Post Your Comments