സിനിമ നടനെന്നതിലുപരി നല്ലൊരു ഫാമിലി മാനായും മക്കള്‍ക്ക് നല്ലൊരു അച്ഛനായും മനോജ് കെ ജയനെന്ന താരം പ്രേക്ഷകര്‍ക്കുള്ളില്‍ തന്റെ ഇമേജിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയാണ്. ആശ എന്ന തന്റെ ഭാര്യ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്ന് തുറന്നു പറയുകയാണ് മനോജ് കെ ജയന്‍.
ഭാര്യ ആശയെക്കുറിച്ച് മനോജ് കെ ജയന്‍
‘കുടുംബ ജീവിതം എങ്ങനെയാകണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം. ഭാര്യ എന്താകണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം, എന്നൊക്കെ ആശയാണ് എന്നെ മനസ്സിലാക്കി തന്നത്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു’. മനോജ് കെ ജയന്‍ പറയുന്നു.
‘എല്ലാത്തരം റോളുകളും അഭിനയിക്കാന്‍ കഴിയുന്ന നടനാണ് മനോജ് കെ ജയനെന്ന് പലരും പറയാറുണ്ട്. പക്ഷെ എനിക്ക് അദ്ദേഹം ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല അച്ഛനാണ്. നല്ല ഭര്‍ത്താവാണ്, ഏറ്റവും നല്ല മകനാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ ഞങ്ങളുടെ കൂടെയാണ്. അച്ഛനെ അത്രയും നന്നായി നോക്കുന്ന ഒരു മകനെ ഞാന്‍ എല്ലാ ദിവസവും കണ്മുന്നില്‍ കാണുകയാണ്’. മനോജ് കെ ജയനെക്കുറിച്ച് ഭാര്യ ആശയും വ്യക്തമാക്കുന്നു.
‘ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞു കരയുമ്പോള്‍ ഞാന്‍ അവളോട് പറയാറുണ്ട് നീ പോയി കണ്ടിട്ട് വാ എന്ന്. എന്നിട്ട് ഞാന്‍ വണ്ടി കയറ്റി വിടുകയും ചെയ്യും. ഞങ്ങള്‍ക്കിടയില്‍ ശത്രുത മനോഭാവം ഒന്നുമില്ല. എന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂ’. മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ ജയന്‍ വ്യകതമാക്കുന്നു .
Leave a Comment