GeneralHollywoodLatest News

സ്വകാര്യ ചടങ്ങില്‍ നടന്റെ വിവാഹം; വധു തന്റെ 2 മക്കളുടെ അമ്മ !!

2006-ലാണ് റോക്ക് 34 കാരിയായ ലോറെയ്നിനെ പരിചയപ്പെടുന്നത്.

കാമുകിയും തന്റെ രണ്ടു മക്കളുടെ അമ്മയുമായ ലോറെയ്ന്‍ ഹാഷിയാനെ വിവാഹം ചെയ്ത് ഹോളിവുഡ് നടനും മുന്‍ റസ്ലിങ് താരവുമായ ഡ്വെയ്ന്‍ ജോണ്‍സൺ. റോക്ക് എന്ന പേരില്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ്‌ ഡ്വെയ്ന്‍ ജോണ്‍സൺ.

ഹവായിയില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവച്ചു

2006-ലാണ് റോക്ക് 34 കാരിയായ ലോറെയ്നിനെ പരിചയപ്പെടുന്നത്. ജാസ്മിൻ, ടിയാന എന്നിവരാണ് ഇവരുടെ മക്കൾ. 2007 മുതല്‍ ഇരുവരും ഒന്നിച്ചു താമസിക്കുകയാണ്.

റോക്കിന്റെ രണ്ടാം വിവാഹമാണിത്. ഡാനി ഗ്രേസിയ ആണ് 47 കാരനായ റോക്കിന്റെ മുന്‍ ഭാര്യ. 1997-ല്‍ വിവാഹിതരായ ഇരുവരും 2007-ല്‍ വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്.

shortlink

Post Your Comments


Back to top button