GeneralLatest NewsMollywood

‘എന്റെ ഉമ്മ ഹിന്ദുവാണ്.’ ജീവിതകഥ പങ്കുവച്ച് നജീം അർഷദ്

ഓം നമശിവായ എന്നു പറഞ്ഞതിനൊരു കാരണമുണ്ട്.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് നജീം അര്‍ഷാദ്. റിയാലിറ്റി ഷോയിലൂടെ എത്തി മലയാള സിനിമാ പിന്നണിഗാന രംഗത്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്ത നജീം തന്റെ ഉമ്മ ഒരു ഹിന്ദു ആണെന്ന് തുറന്നു പറയുന്നു.

കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ നജീം എത്തിയിരുന്നു. അതിലെ വിധികര്‍ത്താക്കളില്‍ ഒരാളായ സംഗീത സംവിധായകന്‍ ശരത് വേദിയിലേക്കെത്തിയ നജീമിനെ കണ്ട് സംഗീത സംവിധായകൻ ശരത് നജീമിനോട് ‘സലാം’ പറഞ്ഞതിന് പിന്നാലെ ‘ഓം നമഃശിവായ’ എന്നു കൂടി പറഞ്ഞു. അതോടെ അമ്പരന്ന കാഴ്ചക്കാര്‍ക്ക് വേണ്ടി അധികം ആര്‍ക്കും അറിയാത്ത തന്റെ ജിവിത കഥ നജീം പങ്കുവച്ചു.

‘ഓം നമശിവായ എന്നു പറഞ്ഞതിനൊരു കാരണമുണ്ട്. എന്റെ ഉമ്മ ഹിന്ദുവാണ്. വാപ്പയുടേയും ഉമ്മയുടേതും ഇന്റർകാസ്റ്റ് മാരേജായിരുന്നു. ഉമ്മച്ചി പിന്നീട് കൺവേർട്ടഡായി.’–നജീം പറഞ്ഞു. ‘ജാതിയിലും മതത്തിലും വലിയ കാര്യമില്ല. അതെല്ലാം കളഞ്ഞ് മനുഷ്യനെ മനുഷ്യനായി കാണാൻ ശ്രമിക്കുക. അവർ ഒരുമിച്ചതിനാലാണ് മുത്തുപോലെ പാടുന്ന നജീമിനെ നമുക്കു ലഭിച്ചത്.’ശരത്ത് കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments


Back to top button