
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ താരമാണ് ലച്ചു എന്ന ലക്ഷ്മി ബാലചന്ദ്രന് തമ്പി. ജൂഹി റസ്തഗിയാണ് ലച്ചുവിന്റെ വേഷത്തില്‍ എത്തുന്നത്. താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ജൂഹി.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പ്രണയത്തെക്കുറിച്ച് താരത്തിന്റെ തുറന്നു പറച്ചില്. ‘ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി.. നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട് ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല.’ ജൂഹി പറഞ്ഞു.
ഡോക്ടറും ആർട്ടിസ്റ്റുമായ റോവിന് ജോര്‍ജിനൊപ്പം നില്ക്കുന്ന ഫോട്ടോ ജൂഹി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വലിയ വാര്‍ത്തയായിരുന്നു.
Post Your Comments