മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയുടെ ശബ്ദ സൗകുമാര്യം ഇന്നും മലയാളികളുടെ കാതുകളില്‍ ആനന്ദത്തിന്റെ പുതുമഴ നിറയ്ക്കുകയാണ്. ഒരു ദിവസം പന്ത്രണ്ടോളം ഗാനങ്ങള്‍ വരെ ആലപിച്ച കെഎസ് ചിത്ര ഒരു കാലത്ത് പി സുശീലയേയും എസ് ജാനകിയേയുമൊക്കെ പോലെ തിരക്കേറിയ ഗായികയായിരുന്നു. ഒരു ദിവസം റസ്റ്റ് ചെയ്യാതെ പാടിയപ്പോഴുള്ള തന്റെ അമ്മയുടെ ക്ഷോഭ പ്രകടനത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ചിത്ര. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഭൂതകാല സ്മരണകളെക്കുറിച്ച് ചിത്ര മനസ്സ് തുറന്നത്.
ചിത്രയുടെ വാക്കുകള്‍
‘ശരിക്കും ഒരു ദിവസം 12 പാട്ട് വരെ പാടുമായിരുന്നു. ആ ദിവസങ്ങളില്‍ രാവിലെ എണീറ്റ് റെക്കോര്‍ഡിംഗിന് പോകും. ഭക്ഷണം വീട്ടില്‍ നിന്ന് കൊടുത്തയക്കുകയാണ് ചെയ്യുക. സ്റ്റുഡിയോയിലേക്കുള്ള യാത്രയ്ക്കിടെ കാറിലൊക്കെ ഇരുന്നാണ് ഭക്ഷണം കഴിക്കുക. അതിനിടെ ഒരു ദിവസം 19 പാട്ട് വരെ പാടി . തമിഴില്‍ നേരെത്തെ പാടിയ ഒരു ഭക്തിഗാന ആല്‍ബം മലയാളത്തിലേക്ക് പാടിയതാണ്. പാടിക്കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ അമ്മ ക്ഷോഭിച്ചാണ് സംസാരിച്ചത്. അഹങ്കാരം കാണിക്കരുത്. എന്ത് ധാരണയിലാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു. അമ്മാ എനിക്ക് നേരെത്തെ ആറിയാവുന്ന പാട്ടായാതിനാലാണ് പാടിയത് എന്നൊക്കെ പറഞ്ഞെങ്കിലും അമ്മ വഴങ്ങിയില്ല. അതിനുശേഷം ദിവസം 12 പാട്ട് വരെയേ പാടാറുള്ളൂ. ചിത്ര വ്യക്തമാക്കുന്നു.
Post Your Comments