പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നായികയായി അഭിനയിച്ച നമിതാ പ്രമോദ് പക്വതയാര്‍ന്ന കഥാപാത്രങ്ങളാണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. സത്യന്‍ അന്തിക്കാടിന്റെ ‘പുതിയ തീരങ്ങള്‍’ എന്ന ചിത്രത്തിലാണ് നമിത ആദ്യമായി നായിക വേഷം അവതരിപ്പിച്ചത്. ചെറു പ്രായത്തില്‍ തന്നെ അറിയപ്പെടുന്ന നായികയായ നമിത തന്റെ കുടുംബത്തിലെ ഒരേയൊരു സിനിമാ താരത്തെക്കുറിച്ചും സിനിമയിലെത്തിയ വഴികളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്.
‘ശരിക്കും ഭാഗ്യം കൊണ്ട് മാത്രം സിനിമയിലെത്തിയ ആളാണ് ഞാന്‍. വീട്ടില്‍ അച്ഛന്റെ ചേട്ടന്‍ കുമരകം രഘുനാഥ് മാത്രമാണ് സെലിബ്രിറ്റി. വല്യച്ചന്‍ അഭിനേതാവാണെന്ന് കരുതി വീട്ടില്‍ ഒരിക്കല്‍പ്പോലും സിനിമയെക്കുറിച്ചോ സീരിയലിനെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ ചര്‍ച്ചകള്‍ നടക്കാറില്ല. ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പുരാണ സീരിയലിലേക്ക് ദേവി വേഷം ചെയ്യാന്‍ വിളിക്കുന്നത്. സീരിയലിന്റെ സംവിധായകന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. പിന്നീട് രണ്ടു മൂന്ന്‍ സീരിയലുകള്‍ ചെയ്തു. ആ സമയത്ത് എന്റെയൊരു ചിത്രം മാഗസിനില്‍ അടിച്ചു വന്നു. അത് കണ്ടിട്ടാണ് രാജേഷ് പിള്ള അങ്കിള്‍ എന്നെ ട്രാഫിക്കിലേക്ക് വിളിക്കുന്നത്. അതില്‍ ലെനയുടെയും റഹ്മാന്‍റെയും മകളായി. ട്രാഫിക് കഴിഞ്ഞയുടന്‍ സത്യനങ്കിള്‍ ‘പുതിയ തീരങ്ങളില്‍’ നായികയാക്കി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലേക്ക് വന്ന വഴിയെക്കുറിച്ച് നമിത പങ്കുവെച്ചത്
Post Your Comments