ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന നടി കീര്‍ത്തി സുരേഷ് സാധാരണ നായികമാര്‍ എത്തുന്നതിനേക്കാള്‍ വൈകിയാണ് സിനിമയിലെത്തിയത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു താന്‍ അഭിനയിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ നിനക്ക് വേണ്ടി ഞാന്‍ സിനിമ എടുക്കില്ല എന്ന ധീരമായ മറുപടിയാണ് അച്ഛന്‍ നല്‍കിയതെന്നും കീര്‍ത്തി സുരേഷ് പങ്കുവയ്ക്കുന്നു,
കീര്‍ത്തിയുടെ വക്കുകള്‍
‘ഉന്നത പഠനത്തിനു ശേഷം അമേരിക്കയില്‍ പോകണമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. പഠനം കഴിഞ്ഞു അവസരം വരുമെങ്കില്‍ സിനിമയില്‍ നോക്കാമെന്ന് പറഞ്ഞു. ഒരിക്കലും നമ്മളായി സിനിമയെ തേടരുത് അര്‍ഹതപ്പെട്ടത് നമ്മളെ തേടി വരും. ഇതാണ് അച്ഛന്‍ പറഞ്ഞത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ അഭിനയിക്കട്ടെ എന്ന് ചോദിച്ചു. നിനക്ക് വേണ്ടി ഞാന്‍ എന്തായാലും സിനിമ എടുക്കില്ല എന്നായിരുന്നു അച്ഛന്റെ മറുപടി’.
തെലുങ്ക് ചിത്രമായ മഹാനടിയിലെ അഭിനയത്തിനാണ് കീര്‍ത്തിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. നടി സാവിത്രിയുടെ ജീവിതമാണ് മഹാനടി എന്ന ചിത്രം പറഞ്ഞത്. സാവിത്രിയമ്മയെ പോലെ ഒരു ലെജന്റിനെ അവതരിപ്പിക്കുക എളുപ്പമായിരുന്നില്ലെന്നും ഈ കഥാപാത്രം ചെയ്യാന്‍ ആദ്യം തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നും കീര്‍ത്തി സുരേഷ് വ്യക്തമാക്കുന്നു, മനോരമ ദിനപത്രത്തിലെ ഞായറാഴ്ച സപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കീര്‍ത്തിയുടെ പ്രതികരണം.
Post Your Comments