കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി നിഷ സാരംഗ്. ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്പരയിലെ നീലുവായി നിറഞ്ഞു നില്‍ക്കുന്ന താരം സോഷ്യല്‍ മീടിയയിലും സജീവമാണ്. സംവിധായകനുമായുള്ള ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഉപ്പും മുളകില്‍ നിന്നും താരം കുറച്ചു നാള്‍ മാറിനിന്നിരുന്നു. അപ്പോള്‍ നീലു തിരിച്ചുവരണമെന്നും സംവിധായകനെ മാറ്റണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ തന്റെ മൂത്ത മകളായ രേവതിയുടെ ഗൃഹപ്രവേശന ചടങ്ങിനിടയിലെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് മകളുടെ ഗൃഹപ്രവേശന ചടങ്ങിനെക്കുറിച്ച് ആരാധകരേ നീല് അറിയിച്ചത്. ഉപ്പും മുളകിലേതുള്‍പ്പടെ 7 മക്കളുടെ അമ്മയാണ് താനെന്ന് നേരത്തെ നിഷ സാരംഗ് പറഞ്ഞിരുന്നു. പരിപാടിയിലെപ്പോലെ തന്നെ മക്കളെല്ലാം തന്നെ അമ്മയെന്നാണ് വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. രേവതിയുടേയും രെവിതയുടേയും മാത്രമല്ല തങ്ങളുടെ കാര്യങ്ങളും നീലുവമ്മ ശ്രദ്ധിക്കണമെന്ന നിര്‍ബന്ധമുണ്ട് കേശുവിനും ശിവയ്ക്കും. കുഞ്ഞതിഥി പാറുക്കുട്ടിക്കും നീലുവിനെ ഏറെ ഇഷ്ടമാണ്.
Post Your Comments