
തെന്നിന്ത്യന്‍ നായിക നമിത പ്രമോദിനെതിരെ വിമര്‍ശനം. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച പുതിയ ചിത്രത്തിന് താഴെ നിരവധി കമന്റുകള്‍ വരുകയാണ്. അതിലാണ് താരത്തിനു നേരെയുള്ള വിമര്‍ശനം. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് നിരവധി പേര്‍ക്കാണ് വീടും സ്ഥലവും പ്രിയപ്പെട്ടവരെയുമൊക്കെ നഷ്ടമായത്. വിവിധ ജില്ലകളിലായി നിരവധി ദുരിതാശ്വാസ ക്യാംപുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ സഹായിക്കുന്നതിനായി എന്തെങ്കിലും ചെയ്തൂടെയെന്നായിരുന്നു വിമര്‍ശനം. നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, ഒരു പ്രശ്‌നമോ പ്രതിസന്ധിയോ വരുമ്പോളല്ലേ സഹായിക്കേണ്ടതെന്നുമായിരുന്നു വിമര്‍ശകന്റെ ചോദ്യം.
കേരളത്തിലെ മലയാളികളെല്ലാം നിങ്ങളുടെ സിനിമകള്‍ തിയേറ്ററില്‍ കാണുന്നതല്ലോയെന്നും അയാള്‍ ചോദിക്കുന്നു. എന്നാല്‍ താരം സഹായം ചെയ്തിട്ടുണ്ടാവുമെന്നും പബ്ലിസിറ്റിക്കായി അത് അറിയിക്കാത്തതാണെങ്കിലോയെന്നും പറഞ്ഞു കൊണ്ട് മറു വിഭാഗവും രംഗത്തെത്തി. നിങ്ങള്‍ ചെയ്യുമ്പോള്‍ മറ്റുള്ളവരും അത് ചെയ്യാന്‍ ശ്രമിക്കും. നിങ്ങളെ വളര്‍ത്തിയവരോട് ചെയ്യാനുള്ള കടമ ചെയ്യുക. പരസ്യങ്ങളില്‍ നിങ്ങള്‍ അഭിനയിക്കുന്നവരല്ലേ നിങ്ങള്‍, അത് പോലെ തന്നെ ഇത്തരത്തിലുള്ള നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് പുറമേ അറിയിക്കുന്നത് നല്ലതാണെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു
Post Your Comments