ജോസഫ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് നടന്‍ ജോജു. പക്ഷെ ആ സന്തോഷം ആഘോഷിക്കുന്നതിനേക്കാള്‍ പ്രളയ സമാന കാലാവസ്തയോദ് പൊരുതുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കാനാണ് ജോജു ആദ്യം തീരുമാനിച്ചത്.
”ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിന്റെ പ്രചാരണത്തിനു ദുബായില്‍ ആയിരുന്നു ജോജു. വെള്ളം പൊങ്ങിത്തുടങ്ങിയതോടെ കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചതിനാൽ ഞാൻ ബെംഗളൂരുവിൽ കുടുങ്ങി. എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്നായി. കുടുംബം വീട്ടിൽ ഒറ്റയ്ക്കാണ്. അവിടെ വെള്ളം വീണ്ടും കയറുമോ എന്ന ആശങ്കയായി. അങ്ങനെ ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കിരിക്കുമ്പോഴാണ് അവാർഡ് പ്രഖ്യാപിക്കുന്നത്.”
ജോഷി ഒരുക്കുന്ന ‘പൊറിഞ്ചു മറിയം ജോസ്’ ആണ് ജോജുവിന്റെ പുതിയ ചിത്രം. ഒരിക്കല്‍ ദിവസം നൂറു രൂപ കൂലിയില്‍ ജോഷി ചിത്രങ്ങളില്‍ ജൂനിയര്‍ നടനായി അഭിനയിച്ചിട്ടുണ്ടെന്നു ജോജു പറയുന്നു.” മലയാളത്തിന്റെ ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നു വിശേഷിപ്പിക്കാവുന്ന ജോഷിയുടെ ചിത്രത്തിൽ അഭിനയിക്കാനായത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് എനിക്കിനിയും മനസിലായിട്ടില്ല. 100 രൂപ ദിവസ വേതനത്തിന് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ജൂനിയർ ആർടിസ്റ്റായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ഞാൻ ആരാധനയോടെ മാത്രം മാറിനിന്നു നോക്കിയിരുന്ന ഒരാൾ. എനിക്ക് ആദ്യമായി സിനിമയിൽ ഒരു ഡയലോഗ് പറയാൻ സാധിച്ചതും ജോഷി സാറിന്റെ ഒരു ചിത്രത്തിലൂടെയാണ്; ‘സെവൻസ്’. ഇപ്പോഴിതാ പൊറിഞ്ഞു മറിയം ജോസെന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ അദ്ദേഹം എന്നെ നായകനാക്കിയിരിക്കുന്നു.” ജോജു പങ്കുവച്ചു
Post Your Comments