തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. ആറ്റ്ലി വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗില്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് മലയാളത്തിന്റെ പ്രിയ നടന് ഐഎം വിജയനാണ്.
”ഫുട്ബോള്‍ ഇതിഹാസം മറഡോണയ്ക്കൊപ്പം പന്തുകളിക്കാനിറങ്ങുന്ന ആവേശത്തോടെയാണ് അഭിനയിക്കാന്‍ ചെന്നത്. വിജയ്യുടെ സിനിമകളെല്ലാം ആര്‍പ്പുവിളികളോടെ കണ്ടിട്ടുള്ള എനിക്ക് ജീവിതത്തില്‍ ലഭിച്ച വലിയഭാഗ്യമാണ് അദ്ദേഹത്തിനൊപ്പം ബിഗ് സ്ക്രീനിലെത്താന്‍ കഴിഞ്ഞത്” വിജയന് പറയുന്നു.
വനിത ഫുട്ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് എത്തുന്നത്. വിജയ് ഇരട്ടഗെറ്റപ്പിലെത്തുന്ന സ്പോട്സ് ത്രില്ലറില്‍ നയന്‍താരയാണ് നായിക
Post Your Comments