
സോഷ്യല്‍ മീഡിയയില്‍ സജീവമായ ബോളിവുഡ് താര സുന്ദരി ദീപിക പദുകോണ്‍ ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഇട്ട കമന്റ് ഏറ്റെടുത്ത് ആരാധകര്‍. രണ്‍വീറിന്റെ ഇന്‍സ്റ്റഗ്രാം ചാറ്റ് സെക്ഷനിടെ ‘ഹൈ ഡാഡി’ എന്ന് കുറിച്ചിരിക്കുകയാണ് താരം. കൂടാതെ കുട്ടിയുടെയും ലവിന്റെയും ഇമോജിയും ഇട്ടു. ഇതോടെ താരം ഗര്‍ഭിണിയാണെന്നതിന്റെ സൂചനയാണ് തന്നതെന്ന് ആരാധകര്‍.
ദീപികക്ക് മറുപടിയായി ‘ഹൈ ബേബി’ എന്ന് രണ്‍വീറും കുറിച്ചിട്ടുണ്ട്. അര്ജുന് കപൂറിന്റെ കമന്റ് കൂടെ വന്നതോടെ ആരാധകരുടെ സംശയം ബലപ്പെട്ടിരിക്കുകയാണ്. ദീപിക ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ കാന്‍സ് ചലചിത്രോത്സവത്തിന്റെ സമയത്തും പ്രചരിച്ചിരുന്നു.
1983ലെ ലോകകപ്പിലെ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ കഥ പറയുന്ന’83’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് രണ്‍വീറും ദീപികയും ഇപ്പോള്‍.
Post Your Comments