
ഹിന്ദി, മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളില്‍ ശ്രദ്ധേയമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തമിഴില്‍ കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസില്‍ മത്സരാര്‍ഥിയുടെ ആത്മഹത്യാശ്രമം. ഷോയുടെ മൂന്നാം സീസണിലാണ് മത്സരാര്‍ത്ഥി സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചത്.
നടി മധുമിതയാണ് കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഷോയിലെ മറ്റ് മത്സരാര്‍ത്ഥികളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് താരം ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ ഇതോടെ ഇവരെ ഷോയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. മധുമിതയുടെ പ്രവൃത്തിയില്‍ താന്‍ ഏറെ നിരാശനാണെന്നും സ്വയം മുറിവേല്‍പിച്ച് കൊണ്ടുള്ള മധുമിതയുടെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് ഒരു ചീത്ത മാതൃകയാണെന്നും കമല്‍ പറഞ്ഞു.
Post Your Comments