കലാലോകത്തുള്ള ചിലരെ പ്രശസ്തിയിലേക്ക് ഉയര്‍ത്തുന്നത് അപരനാമങ്ങളാണ്, ‘പാഷാണം ഷാജി’ എന്ന കഥാപാത്രത്തെ ടെലിവിഷന്‍ സ്കിറ്റുകളില്‍ അവതരിപ്പിച്ച് കൈയ്യടി നേടിയ നടനാണ് സാജു നവോദയ, പ്രണയിച്ച് വിവാഹം ചെയ്ത സാജു നവോദയ ആദ്യമായി തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കിടുകയാണ്.
തന്‍റെ പ്രണയത്തെക്കുറിച്ച് സാജു നവോദയ
‘എനിക്ക് ഉദയം പേരൂരില്‍ സ്വന്തമായി ഡാന്‍സ് സ്കൂള്‍ ഉണ്ടായിരുന്നു. ‘മിറാക്കിള്‍ ഡാന്‍സ്’. സിനിമാറ്റിക് ഡാന്‍സ് ആണ് പഠിപ്പിച്ചിരുന്നത്. അന്ന് അവിടെ പഠിപ്പിക്കാന്‍ വന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് ക്ലാസിക്കല്‍ ഡാന്‍സ് കൂടി വേണമെന്ന് ആഗ്രഹം. അക്കാലത്ത് രശ്മി ആര്‍എല്‍വിയില്‍ ഭരതനാട്യം ഡിപ്ലോമയ്ക്ക് പഠിക്കുകയായിരുന്നു. എന്‍റെ കൂട്ടുകാരന്റെ പെങ്ങള്‍ വഴി എന്‍റെ ഡാന്‍സ് സ്കൂളില്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിക്കാന്‍ രശ്മി വന്നു. രശ്മി അങ്ങനെ പഠിപ്പിച്ചു. പഠിപ്പിച്ച് ഈസ്റ്റെണും വെസ്റ്റെണുമായി ഒളിച്ചോടി’. ചിരിയോടെ സാജു നവോദയ പറയുന്നു.
‘സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ മിമിക്രി വിട്ടു ഞാന്‍ എറണാകുളത്ത് മിക്കയിടത്തും പെയിന്റിംഗ് പണിക്ക് പോയിട്ടുണ്ട്. ആദ്യമൊന്നും രശ്മി ഇത് അറിഞ്ഞിരുന്നില്ല, അറിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു. ‘ചേട്ടാ മിമിക്രി അല്ലാതെ വേറെ എന്തേലും പണിക്ക് പോയാല്‍ ഞാന്‍ തൂങ്ങി ചത്ത് കളയും’. അത് കഴിഞ്ഞു അങ്കമാലി ടൌണിലുള്ള ആലുക്കാസ് ബില്‍ഡിംഗ് പെയിന്‍റ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് മനോജ് ഗിന്നസ് എന്നെ മിമിക്രി ട്രൂപ്പിലേക്ക് വിളിച്ചത്’. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ പ്രണയ നിമിഷങ്ങളെക്കുറിച്ച് സാജു നവോദയ മനസ്സ് തുറന്നത്.
Post Your Comments