പഴയ കാല മലയാള സിനിമാ പ്രവര്‍ത്തകരോടും അടുപ്പമുണ്ടായിരുന്ന നടനായിരുന്നു കുഞ്ചന്‍, നടന്‍ ജയനുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് അദ്ദേഹം, ജയന്‍റെ ഹിറ്റ് ചിത്രമായ ‘കരിമ്പന’ എന്ന ചിത്രത്തിലൂടെയാണ് തനിക്ക് ജയന്‍ അടുത്ത സുഹൃത്തയാതെന്നു തുറന്നു പറയുകയാണ് കുഞ്ചന്‍.
ജയനെക്കുറിച്ച് കുറിച്ച് കുഞ്ചന്‍
‘ഐവി ശശി സംവിധാനം ചെയ്ത ‘അങ്ങാടി’ എന്ന ചിത്രത്തിലാണ് ഞാന്‍ ജയനുമൊത്ത് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ‘കരിമ്പന’ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ശശി കുമാര്‍ സംവിധാനം ചെയ്ത ‘മറ്റൊരു കര്‍ണ്ണന്‍’ എന്ന സിനിമയുടെ ലൊക്കേഷന്‍ പുനലൂരിന് അടുത്തായിരുന്നു. ഒരു എസ്റ്റേറ്റിന്റെ ബംഗ്ലാവിന്റെ നടുവിലാണ് ഞങ്ങളുടെ താമസം. എംജി സോമന്‍, മല്ലിക, തുടങ്ങിയ പലരും സിനിമയിലുണ്ട്. ഞാനും രാജുവും ഒരു മുറിയിലാണ്. നല്ല മഴയുള്ള ഒരു രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു കാണും. ആരോ വാതില്‍ മുട്ടുന്ന ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ മുട്ടറ്റമുള്ള ലതര്‍ ജാക്കറ്റും ബൂട്ടുമിട്ട് ഒരു സ്യൂട്ട് കേസും പിടിച്ച് ജയന്‍ തച്ചോളി അമ്പുവിന്റെ ഷൂട്ടിങ്ങും കഴിഞ്ഞു വരികയാണ്.
‘എനിക്ക് എവിടെയാണ് റൂം’? ജയന്‍ ചോദിച്ചു, രാജു പറഞ്ഞു ‘ചേട്ടാ ഇവിടെയാണ് എല്ലാവരും താമസിക്കുന്നത്’, ‘എനിക്കും റൂം പറഞ്ഞിട്ടില്ലേ’ എന്ന് ജയന്‍ തിരിച്ചു ചോദിച്ചു. ‘ഇവിടെ മൂന്ന്‍ കട്ടിലുണ്ട് ചേട്ടന് വേണമെങ്കില്‍ ഇവിടെ കിടക്കാമെന്ന്’ രാജു പറഞ്ഞു. ജയന് അത് അത്ര ഇഷ്ടമായില്ല. പക്ഷെ ജയന്‍ അത് പുറത്തു കാണിച്ചില്ല, ആ മുറിയില്‍ കിടന്നു, അങ്ങനെയാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. പിന്നീട് അദ്ദേഹത്തിനൊപ്പം ധാരാളം സിനിമകളില്‍ അഭിനയിച്ചു. നല്ല സഹൃദയത്വമുള്ള മനുഷ്യനായിരുന്നു അദ്ദേഹം. വൈകുന്നേരമാകുമ്പോള്‍ കാറുമായി വരും, വലിയ വലിയ ഹോട്ടലുകളില്‍ കൂട്ടിക്കൊണ്ട് പോകും. അവിടുത്തെ ഡാന്‍സ് ഫ്ലോറുകളില്‍ ചിരിയോടെ ചുവടുവയ്ക്കുന്ന ജയനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. ജയന്‍ അവസാനം അഭിനയിച്ച ‘കോളിളക്കം’ എന്ന സിനിമയിലും ഞാന്‍ അഭിനയിച്ചിരുന്നു’.
മനോരമ ആഴ്ചപതിപ്പിലെ ‘ഞാന്‍ കണ്ട കോടാമ്പക്കം’ എന്ന പ്രത്യേക കോളത്തില്‍ കുഞ്ചന്‍ പങ്കുവെച്ചത്.
Post Your Comments