GeneralKollywoodLatest News

40 വര്‍ഷത്തിലൊരിക്കല്‍ മാത്രം ദര്‍ശനം; നയന്‍താരയും വിഘ്‌നേശും ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തില്‍

കഴിഞ്ഞ ദിവസം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്‌ ഭാര്യ സമേതം ക്ഷേത്രത്തില്‍ എത്തിയിരുന്നു.

40 വര്‍ഷത്തിലൊരിക്കല്‍ മാത്രം ദര്‍ശനം ലഭിക്കുന്ന അത്തി വര്‍ദര്‍ ക്ഷേത്രത്തില്‍ നയന്‍താരയും വിഘ്‌നേശും. കാഞ്ചീപുരത്തെ പ്രശസ്തമായ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തിലാണ് താരങ്ങള്‍ ദര്‍ശനം നടത്തിയത്. 40 വര്‍ഷം കൂടുമ്പോഴാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ അത്തി വര്‍ദര്‍ പെരുമാളിനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുക.

ക്ഷേത്രക്കുളത്തില്‍ സൂക്ഷിച്ചിരിക്കുന്ന അത്തി വര്‍ദര്‍ വിഗ്രഹം 40 വര്‍ഷം കൂടുമ്പോഴാണ് പുറത്തെടുക്കുന്നത്. 45 ദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ട്. 2019 ജൂലൈ ഒന്നിനാണ് അത്തി വര്‍ദര്‍ ദര്‍ശനത്തിനായി ക്ഷേത്രം തുറന്നു കൊടുത്തിരിക്കുന്നത്. വിഘ്‌നേശിനൊപ്പം ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ നയന്‍സിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കഴിഞ്ഞ ദിവസം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്‌ ഭാര്യ സമേതം ക്ഷേത്രത്തില്‍ എത്തിയിരുന്നു. നടി തൃഷയും ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button