CinemaGeneralLatest NewsMollywoodNEWS

ആ മമ്മൂട്ടി സിനിമ മലയാളത്തിലെ മഹാവിജയമാകുമെന്ന് കരുതിയിരുന്നു : രഞ്ജിത്ത്

റിലീസിന്‍റെ തലേനാള്‍ വരെ മഹാ വിജയമാകുമെന്ന് കരുതിയ ചിത്രമായിരുന്നു നസ്രാണിയെന്നു ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജിത്ത് പങ്കുവയ്ക്കുന്നു

മലയാളത്തില്‍ അപ്രതീക്ഷിതമായ ചില പരാജയങ്ങള്‍ സംഭവിക്കാറുണ്ട് അമിത പ്രതീക്ഷയുമായി എത്തി തിയേറ്ററില്‍ നിലംപതിക്കുന്ന സിനിമകളുടെ ഒരു  നീണ്ട നിര മലയാള സിനിമകളുടെ ലിസ്റ്റ് എടുത്താല്‍ കാണാം, അങ്ങനെയൊരു ചിത്രമാണ് ജോഷി മമ്മൂട്ടി രഞ്ജിത്ത് ടീം ഒന്നിച്ച ‘നസ്രാണി’. 2007-ല്‍ പുറത്തിറങ്ങിയ നസ്രാണി ഫാമിലി പ്ലസ് ആക്ഷന്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമാണ്. റിലീസിന്‍റെ തലേനാള്‍ വരെ മഹാ വിജയമാകുമെന്ന് കരുതിയ ചിത്രമായിരുന്നു നസ്രാണിയെന്നു ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജിത്ത് പങ്കുവയ്ക്കുന്നു, മമ്മൂട്ടിക്കും ജോഷിക്കുമൊക്കെ അതേ പ്രതീക്ഷ തന്നെയായിരുന്നുവെന്ന് രഞ്ജിത്ത് പറയുന്നു.

പോത്തന്‍ വാവയ്ക്ക് ശേഷം മമ്മൂട്ടി ജോഷി ടീം ഒന്നിച്ച ചിത്രം 2007 ഒക്ടോബറിലാണ് പ്രദര്‍ശനത്തിനെത്തിയത്, മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രമായിരുന്നു ചിത്രത്തിലെ ഹൈലറ്റ്, ആക്ഷന്‍ ട്രാക്കിന് പുറമേ ഫാമിലി സെന്റിമെന്‍സ് കൂടിയപോയതാണ് പ്രേക്ഷകര്‍ക്ക് ചിത്രം ദഹിക്കാതെ പോയതിന്റെ പ്രധാന കാരണം. വിമലരാമന്‍ നായികയായ ചിത്രത്തില്‍ ഒരു നീണ്ട താരനിര തന്നെ അഭിനയിച്ചിരുന്നു. ഭരത് ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. കലാഭവന്‍ മണി, മുക്ത, ബാബുരാജ്‌, ലാലു അലക്സ്, ബിജു മേനോന്‍, വിജയരാഘവന്‍ തുടങ്ങിയ പ്രമുഖരെല്ലാം നസ്രാണി എന്ന ചിത്രത്തിലെ ശ്രദ്ധേയ താരങ്ങളായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button