ഇന്ത്യൻ സിനിമയുടെ താരറാണിയായിരുന്നു നടി ശ്രീദേവിയുടെ 56-ാം ജന്മദിനത്തില് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മകളും നടിയുമായ ജാന്‍വി. തമിഴ് കലാചാരമനുസരിച്ച് ദാവണിയും പാവാടയും അണിഞ്ഞാണ് ജാന്‍വി ക്ഷേത്രത്തില്‍ എത്തിയത്. ‘ഹാപ്പി ബര്‍ത്ത് ഡേ മമ്മ, ഐ ലവ് യൂ’ എന്ന അടിക്കുറിപ്പോടെ താരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചു.
തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായി അഭിനയ രംഗത്തെത്തിയ താരം നീണ്ട കാലം ആരാധകരുടെ പ്രിയ നടിയായി വെള്ളിത്തിരയില്‍ തിളങ്ങിയിരുന്നു. 2018 ഫെബ്രുവരി 24ന് ശനിയാഴ്ച രാത്രി 11.30 ന് ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വച്ചായിരുന്നു ശ്രീദേവിയുടെ അന്ത്യം.
Post Your Comments