തന്റെ പുതിയ കാറിന് ഫാന്‍സി നമ്പര്‍ എന്ന മോഹം വേണ്ടെന്നുവച്ച് നടന് പൃഥ്വിരാജ്. മൂന്ന് കോടിയോളം രൂപ മുടക്കി സ്വന്തമാക്കിയ റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്ബര്‍ ലഭിക്കാന്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒടുവില്‍ ലേലത്തില്‍ നിന്ന് പിന്മാറുകയായിരുന്നു താരം.
പ്രളയത്തില്‍ ദുരിതമനുഭനിക്കുന്നവരെ സഹായിക്കുന്നതിനായിയാണ് താരം ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറിയതെന്ന് റിപ്പോര്‍ട്ട്. ആ തുക ദുരിതാശ്വാസത്തിനായി നല്‍കാനാണ് പൃഥ്വിയുടെ തീരുമാനം.
ആറു ലക്ഷം രൂപ മുടക്കി ലംബോര്‍ഗിനിയ്ക്ക് തന്റെ ഇഷ്ട നമ്പര്‍ താരം മുന്‍പ് സ്വന്തമാക്കിയിരുന്നു. ഇക്കുറി KL 07 CS 7777 എന്ന നമ്പര്‍ ലഭിക്കാനായാണ് പൃഥ്വിരാജ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ നമ്പര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം അറിയിച്ചു.
READ ALSO: സഹായം ചെയ്യുന്നതിനോട് പൃഥ്വിക്ക് താല്പര്യമില്ല; വ്യത്യസ്ത മറുപടിയുമായി ഇന്ദ്രജിത്ത്!
Post Your Comments