നടന് ധര്മ്മജന് ബോൾഗാട്ടിയെക്കെതിരെ വിമര്‍ശനം. കഴിഞ്ഞ വർഷത്തെ പ്രളയത്തിനു ശേഷം ദുരിതബാധിതർക്കുള്ള സഹായധനം ഇതുവരെയും കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന താരത്തിന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്. സർക്കാരിനെ വിമർശിച്ചതിനെ അസഭ്യവർഷം കൊണ്ടാണ് ഒരു വിഭാഗം ആളുകള്‍ ണേഏഈഡൂണ്ണാറ്റഃ. എന്നാല്‍ സത്യം പറയാൻ ധർമജൻ ധൈര്യം കാണിച്ചുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഒരു സ്വകാര്യ ചാനലിനു നൽകിയ പ്രതികരണത്തില്‍ കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികൾ എത്തി. എന്നാൽ അതേ വേഗതയിൽ ആ തുക അർഹിക്കുന്നവരുടെ കൈകളിൽ എത്തിയില്ല,’ എന്ന് ധര്മ്മജന് പറഞ്ഞതാണ് വിമര്‍ശനത്തിനു കാരണം. താരം താമസിക്കുന്ന വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരിച്ചായിരുന്നു ധർമജന്റെ പ്രതികരണം.
ദുരിതാശ്വാസ നിധിയിലെ തുകയുടെ വിതരണം സംബന്ധിച്ച് ധർമജനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തിയതോടെ സിമാര്ഷണങ്ങള് ശക്തമായി. സർക്കാർ പ്രസിദ്ധീകരിച്ച വസ്തുതകൾ പങ്കുവച്ചുകൊണ്ടായിരുന്നു ഇക്കാര്യം താരത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. എന്നാൽ, ധർമജനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള അസഭ്യവർഷം നടത്തിയാണ് ഒരു കൂട്ടം പ്രതികരിച്ചത്. ധർമജന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്നും ചിലര്‍ പറയുന്നു. സർക്കാർ കാര്യങ്ങൾക്ക് കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിൽ രോഷം കൊള്ളുന്നതിൽ അടിസ്ഥാനമില്ലെന്നുമാണ് മറ്റു ചിലരുടെ പ്രതികരണം.
Post Your Comments