മെര്‍സല്‍ എന്ന ചിത്രത്തിന് ശേഷം വിജയും സംവിധായകന് അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രമായ ബിഗിലിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അതിന്റെ സന്തോഷത്തില്‍ ചിത്രത്തിലെ എല്ലാ അണിയറ പ്രവർത്തകർക്കും സ്വര്‍ണ്ണ മോതിരം സമ്മാനമായി നല്‍കിയിരിക്കുകയാണ് നടന് വിജയ്. ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഏതാണ്ട് 400 പേര്‍ക്ക് വിജയ് ബിഗിള്‍ എന്ന് പേരെഴുതിയ സ്വര്‍ണ്ണ മോതിരം സമ്മാനിച്ചിരിക്കുകയാണ്.
നയന്‍താരയാണ് ചിത്രത്തില്‍ വിജയിയുടെ നായിക. വിജയിയുടെ പക്കല്‍നിന്ന് സമ്മാനം ലഭിച്ചതിനുള്ള സന്തോഷം ബിഗില്‍ ടീം പങ്കുവച്ചു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് വിമര്‍ശനം വന്നിരുന്നു. അതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ വാര്‍ത്ത സത്യമാണെന്ന് അറിയിച്ചു. എല്ലാ ദിവസവും ഏതാണ്ട് 400ഓളം പേരാണ് ബിഗിളില്‍ ജോലി ചെയ്തിരുന്നത്. ഓരോ ജോലിയെയും ഓരോ വ്യക്തിയുടെ സംഭാവനയെയും വിജയ് ഒരേ പോലെ വിലമതിക്കുന്നുവെന്ന് അര്‍ച്ചന കലാപതി പറഞ്ഞു.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയ്ക്ക് പിറകില്‍ അഹോരാത്രം പ്രവര്‍ത്തിച്ചവര്‍ക്കുള്ള സമ്മാനമാണിത്. പ്രശസ്തിക്കും പ്രചരണത്തിനും വേണ്ടി ചെയ്യുന്നതല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Post Your Comments