GeneralLatest NewsMollywood

മഴ കനത്തപ്പോള്‍ തന്നെ പൃഥ്വിരാജ് തനിക്ക് മുന്നറിയിപ്പ് നല്‍കി; മല്ലിക സുകുമാരന്‍

ചൊവ്വാഴ്ച രാത്രി പൃഥ്വിരാജ് വിളിച്ച് പറഞ്ഞു. 'അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന അതി ശക്തമായ മഴ. ഈ ദുരിത പെയ്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങളും സഹായങ്ങളും നല്ലരീതിയില്‍ നടക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയില്‍ നടി മല്ലിക സുകുമാരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറിയിരുന്നു.

അതിനെ തുടര്‍ന്ന് മല്ലികയെ അന്ന് വലിയൊരു ചെമ്പിലിരുത്തി രക്ഷാ പ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ മല്ലികയെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തെത്തി. കേരളത്തിലെ റോഡുകളുടെ ദയനീയാവസ്ഥയെക്കുറിച്ച് മല്ലിക നടത്തിയ പരാമര്‍ശമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍.

ഈ വര്‍ഷവും മഴ കനത്തപ്പോള്‍ തന്നെ മകന്‍ പൃഥ്വിരാജ് തനിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് ഒരു മാധ്യമത്തിലെഴുതിയ ഓര്‍മകുറിപ്പില്‍ മല്ലിക പറഞ്ഞു. ചൊവ്വാഴ്ച രാത്രി പൃഥ്വിരാജ് വിളിച്ച് പറഞ്ഞു. ‘അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും’. ‘ഒന്ന് പേടിപ്പിക്കാതിരിയെടാ..’ എന്നു പറഞ്ഞാണ് ഞാന്‍ ഫോണ്‍ വച്ചത്- മല്ലിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button