GeneralLatest NewsMollywood

സഹായം ചെയ്യുന്നതിനോട് പൃഥ്വിക്ക് താല്‍പര്യമില്ല; വ്യത്യസ്ത മറുപടിയുമായി ഇന്ദ്രജിത്ത്!

മല്ലിക സുകുമാരനെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ അഭിമാനം തോന്നുന്നു

ശക്തമായ മഴയിലും ഉരുള്‍ പൊട്ടലിലും ദുരിതത്തിലായവര്‍ക്ക് സഹായവുമായി കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. കഴിഞ്ഞ വര്ഷം പ്രളയബാധിതരെ സഹായിക്കുന്നതിനായി പൃഥ്വിരാജും ഇന്ദ്രജിത്തും സജീവമായി ഇറങ്ങിയിരുന്നു. ഇത്തവണയും അന്‍പോട് കൊച്ചിയില്‍ സജീവമാണ് നടന്‍ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണ്ണിമയും. എന്നാല്‍ പൃഥ്വിക്ക് സഹായം ചെയ്യുന്നതിനോട് താത്പര്യമില്ലെന്ന് ചില വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനുള്ള മറുപടിയാണ് ഇന്ദ്രജിത്തിന്റെ പോസ്റ്റ്‌.

അന്‍പോട് കൊച്ചിക്കായി പൃഥ്വിരാജ് നല്‍കിയ സാധനങ്ങളെക്കുറിച്ചുള്ള വിവരം പങ്കുവച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. വയനാട്ടിലെ തിരുനെല്ലിയിലേക്ക് വേണ്ടുന്ന സാധനങ്ങളാണ് പൃഥ്വിരാജ് എത്തിച്ചത്.സഹോദരന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു. പൂര്‍ണിമയ്ക്കും സംഘത്തിനുമൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.

മല്ലിക സുകുമാരനെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ അഭിമാനം തോന്നുന്നുവെന്നായിരുന്നു ആരാധകരുടെ കമന്റ്. ഇവര്‍ രണ്ടുപേരും വിചാരിച്ചാല്‍ നടക്കാത്ത കാര്യമില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഫേസ്ബുക്ക് ലൈവിലൂടെയും മറ്റുമായി എല്ലാവരേയും അറിയിച്ച്‌ സഹായം ചെയ്യുന്നതിനോട് പൃഥ്വിക്ക് താല്‍പര്യമില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതിനകം തന്നെ ഇന്ദ്രജിത്തിന്റെ പോസ്റ്റും ചിത്രങ്ങളും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button