GeneralLatest NewsMollywood

‘അച്ഛന്റെ കൂടെ ഇനി വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹമില്ല’; കല്യാണി പ്രിയദര്‍ശന്‍

ഗീതയാകാന്‍ തനിക്ക് പ്രചോദനമായത് അമ്മ ലിസിയും ശോഭനയുമാണെന്ന് കല്യാണി പ്രിയദര്‍ശന്‍

തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തിന്റെ പ്രിയ നടി ലിസിയുടെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും മകളായ കല്യാണി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ : അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തുകയാണ്. എന്നാല്‍ അച്ഛന്റെ ചിത്രത്തില്‍ ഇനി അഭിനയിക്കണമെന്നില്ലെന്നു തുറന്നു പറയുകയാണ് കല്യാണി.

‘അച്ഛന്റെ കൂടെ ഇനി വര്‍ക്ക് ചെയ്യണമെന്നൊന്നും ആഗ്രഹമില്ല. ആ സെറ്റിലുള്ളവരെല്ലാം എന്റെ ഹൃദയമിടിപ്പിന്റെ വേഗതയറിയാമായിരുന്നു. അത്ര പേടിയായിരുന്നു. മലയാളം എനിക്കത്ര കംഫര്‍ട്ടബിളായ ഭാഷയാണ്. പക്ഷേ അച്ഛന്‍ മൈക്കുമായി എന്റെ തൊട്ടപ്പുറത്ത് നില്‍ക്കുകയാണ്. അതായിരുന്നു കൂടുതല്‍ ടെന്‍ഷന്‍ തന്നത്. ” കല്യാണി പങ്കുവച്ചു.

”മരയ്ക്കാറില്‍ ഒരു റോള്‍ വേണമെന്ന് അച്ഛനോട് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. സിനിമയില്‍ ഞാന്‍ അതിഥി വേഷത്തിലാണെത്തുന്നത്.” കല്യാണി പങ്കുവച്ചു.

തെലുങ്കില്‍ രണരംഗം എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോള്‍. തൊണ്ണൂറുകളിലെ കഥാപാത്രമായ ഗീതയെ ആണ് കല്യാണി അവതരിപ്പിക്കുന്നത്. ഗീതയാകാന്‍ തനിക്ക് പ്രചോദനമായത് അമ്മ ലിസിയും ശോഭനയുമാണെന്ന് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

സുധീര്‍ വര്‍മ്മയാണ് രണരംഗം സംവിധാനം ചെയ്യുന്നത്. കല്യാണിയ്ക്കൊപ്പം കാജല്‍ അഗര്‍വാളും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ആഗസ്റ്റ് 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്..

shortlink

Related Articles

Post Your Comments


Back to top button