പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ നല്കി സീരിയല്‍ താരം ശരണ്യ ശശി. ട്യുമര്‍ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന താരം തന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നുമുള്ള ഒരു പങ്കാണ് ദുരിതമനുഭവിക്കുന്നവര്‍ക്കായി തിരിച്ചു നല്‍കിയത്.
സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു പങ്കു നല്കാനായതില് തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയില്‍ നിന്നും ഒരു പങ്ക് തിരിച്ചുനല്‍കുകയാണെന്നും ശരണ്യ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ട്യുമര്‍ ബാധയെ തുടര്‍ന്ന് ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് താരം. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സീരിയല്‍ താരം സീമ.ജി.നായര്‍ രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു.
Post Your Comments