പല താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. അത്തരം സംവാദങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ബോളിവുഡ് നടന് ടൈഗര്‍ ഷ്റോഫിന്റെ കാര്യമാണ്.
കഴിഞ്ഞ ദിവസം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്ക് സംവദിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. അതിനിടെ ഒരാള്‍ ചോദിച്ച ഒരു ചോദ്യം ഷോറോഫിനു ദേഷ്യം പിടിപ്പിച്ചു. അതിന് നല്ല മറുപടിയും നല്‍കിയിരിക്കുകയാണ് താരം. ടൈഗര്‍ ഷ്റോഫ് വിര്‍ജിന്‍ ആണോ എന്നാണ് അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ചോദിച്ചയാളെ നാണം കെട്ടവന് എന്ന് വിശേഷിപ്പിച്ചായിരുന്നു ടൈഗര്‍ ഷ്റോഫിന്റെ മറുപടി.
നാണം കെട്ടവനേ, എന്റെ അമ്മയും അച്ഛനും എന്നെ ഫോളോ ചെയ്യുന്നുണ്ട്- ടൈഗര്‍ കുറിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ അച്ഛനും അമ്മയും തന്നെ പിന്തുടരുന്നുണ്ടെന്നും ഇതുപോലുള്ള ചോദ്യങ്ങള്‍ ഇനി ചോദിക്കരുത് എന്നാണ് താരം ഉദ്ദേശിച്ചതെന്നു ആരാധകര്‍ പറയുന്നു.
Post Your Comments