GeneralHollywoodLatest NewsWorld Cinemas

പോണ്‍ സിനിമാ രംഗത്തുനിന്നും ആകെ കിട്ടിയത് ഏട്ട് ലക്ഷം മാത്രം! നടിയുടെ വെളിപ്പെടുത്തല്‍

അഞ്ചു വര്‍ഷമായി പോണ്‍ സിനിമാ രംഗത്ത് നിന്നും മാറി നില്‍ക്കുകയാണ് മിയ

ആരാധകര്‍ ഏറെയുള്ള പോണ്‍ താരമാണ് മിയ ഖലീഫ. പോണ്‍ സിനിമകളില്‍നിന്നു തനിക്കു വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കാനായിട്ടില്ലെന്ന് തുറന്നു പറയുകയാണ്‌ താരം. എട്ടു ലക്ഷത്തോളം രൂപ മാത്രമാണ് തനിക്കു പോണ്‍ സിനിമകളില്‍നിന്നു ലഭിച്ചിട്ടുള്ളതെന്ന് മിയ ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.

”ആളുകളുടെ വിചാരം പോണ്‍ സിനിമകളില്‍നിന്നു തനിക്ക് ദശലക്ഷക്കണക്കിനു പണം കിട്ടിയിട്ടുണ്ടെന്നാണ്. തീര്‍ത്തും തെറ്റായ ധാരണയാണത്. ആകെ പന്ത്രണ്ടായിരത്തോളം ഡോളര്‍ (എട്ടു ലക്ഷത്തോളം രൂപ) മാത്രമാണ് ഇതില്‍നിന്ന് കിട്ടിയിട്ടുള്ളത്. അതിനു ശേഷമാണെങ്കില്‍ ഒരു പൈസയുടെ വരുമാനവുമില്ല”- മിയ പറയുന്നു.

”പോണ്‍ സിനിമകള്‍ എനിക്കു വലിയ പ്രതിഫലമൊന്നും വാഗ്ദാനം ചെയ്തിരുന്നില്ല. ഞാന്‍ അതു പ്രതീക്ഷിച്ചിട്ടുമില്ല. എന്നെക്കുറിച്ചും പോണ്‍ ഇന്‍ഡസ്ട്രിയെക്കുറിച്ചുമുള്ള ധാരണകള്‍ തിരുത്താനാണ് ഇതു പറയുന്നത്. വളരെ കുറച്ചു കാലം മാത്രമാണ് ഞാന്‍ പോണ്‍ സിനിമാ രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ആ സമയം കൊണ്ട് കാട്ടുതീ പോലെ പടരുകയായിരുന്നു. ഇപ്പോഴും സെര്‍ച്ച്‌ റാങ്കിങ്ങില്‍ മുന്നിലാണ്. അതുകൊണ്ടാവാം ഞാന്‍ പോണ്‍ രംഗത്തുതന്നെയുണ്ടെന്ന് ആളുകള്‍ കരുതുന്നത്” -മിയ വ്യക്തമാക്കി

അഞ്ചു വര്‍ഷമായി പോണ്‍ സിനിമാ രംഗത്ത് നിന്നും മാറി നില്‍ക്കുന്ന  തനിക്ക് മറ്റൊരു ജോലി കണ്ടെത്താനായിട്ടില്ലെന്നും ജോലി തരാന്‍ പലരും മടിക്കുന്നുണ്ടെന്നും മിയ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button