Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywood

മകന്റെ ശരീരത്തിനു മുന്നിൽ വാവിട്ട് കരയുന്ന അമ്മ; ചിരിക്കുന്ന ഇമോജിയിട്ട് രാഷ്ട്രീയ വെറി തീർക്കുന്നവർക്കെതിരെ ഉണ്ണി മുകുന്ദൻ

ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീർക്കുന്ന ഒരുപാട് പേരെ കണ്ടു,

പ്രളയ ദുരിതത്തില്‍ കഴിയുമ്പോള്‍, ചേതനയറ്റ് കിടക്കുന്ന മകന്റെ ശരീരത്തിനു മുന്നിൽ വാവിട്ട് കരയുന്ന അമ്മയുടെ ചിത്രത്തിന് താഴെയും ചിരിക്കുന്ന ഇമോജിയിടുന്ന യാതൊരു മര്യാദയും ഇല്ലാത്ത മനുഷ്യര്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. വേദനയുടെ നിമിഷത്തില്‍ എല്ലാം മാറ്റിവച്ച് ഒരുമിച്ച് നിൽക്കുമ്പോൾ ഇത്തരത്തിൽ രാഷ്ട്രീയ വെറി തീർക്കുന്നവർക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ വിമര്‍ശനം. ദുരിതാശ്വാസ ക്യാംപിൽ നിന്ന്‌ രക്ഷാപ്രവര്‍ത്തനത്തിനുപോയപ്പോൾ മരണപ്പെട്ട ലിനുവിന്റെ മാതാപിതാക്കളുടെ ചിത്രത്തിനു ചിരിക്കുന്ന ഇമോജി ഇട്ടവർക്കെതിരെയാണ് ഉണ്ണിയുടെ രോഷപ്രതികരണം

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.

നേരം വെളുത്തപ്പോൾ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീർക്കുന്ന ഒരുപാട് പേരെ കണ്ടു, രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്, ലിനു സ്വന്തം ജീവൻ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്. ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button