ശക്തമായ മഴയില്‍ പ്രല ദുരിതം അനുഭവിക്കുന്ന കേരളത്തിനു വേണ്ടി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണ് ഓരോരുത്തരും. ഇന്ന് സ്നേഹത്തിന്റെ, നൻമയുടെ മുഖം നൗഷാദാണ്. ദുരിത പെയ്തില് എല്ലാം നഷ്ടമായവര്‍ക്ക് കച്ചവടത്തിന്റെ ലാഭകണ്ണുകള് ഒന്നുമില്ലാതെ സ്വന്തം സമ്പാദ്യം മുഴുവന്‍ സമ്മാനിച്ച വ്യക്തിയാണ് നൗഷാദ്.
സ്നേഹ നിധിയായ നൗഷാദിന്റെ മുഖത്ത് ഏറെ പ്രിയപ്പെട്ട മറ്റൊരു മുഖം കൂടി മലയാളികള്‍ കണ്ടെടുത്തു. അന്തരിച്ച, പ്രിയ നടനും മിമിക്രി ലോകത്തെരാജാവുമായിരുന്ന അബിയുമായുള്ള നൗഷാദിന്റെ മുഖസാദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ നൗഷാദും മകളും ലൈവിൽ എത്തിയപ്പോഴും പലരും ഇതു പറഞ്ഞു. എന്നാൽ ഇതൊന്നും തങ്ങൾ ആദ്യമായല്ല കേൾക്കുന്നതെന്നാണ് ഇവർ പറയുന്നത്. അബിയാണ് എന്നു തെറ്റിദ്ധരിച്ച് പലരും തന്റെ വാപ്പയോടു വന്നു സംസാരിക്കാറുണ്ടെന്ന് മകൾ ഫർസാന പറയുന്നു. ഇതുകേട്ട് തൊട്ടടുത്തിരിക്കുന്ന നൗഷാദ് തമാശരൂപേണ, “ഞാൻ അബിയുടെ അമ്മായിയുടെ മോനാണ്”.– എന്നു പറയുന്നുണ്ട്.
ഫർസാനയും നൗഷാദും ചേർന്നുള്ള ലൈവ് ഇതിനോടകം വൈറലാണ്. ‘എല്ലാവരും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക’ എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് നൗഷാദ് ലൈവില്‍ ആവര്‍ത്തിച്ചു.
Post Your Comments