ബോളിവുഡ് സൂപ്പര്‍താരം സുശാന്ത് സിംഗ് രജപുത് പ്രണയത്തില്‍ ആണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിട്ട് നാളുകളായി. നടി റിയ ചക്രബര്‍ത്തിയാണ് താരത്തിന്റെ കാമുകിയെന്നു ഗോസിപ്പ് കോളങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ താരങ്ങള്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അതാണ് എ പ്രച്ചരനങ്ങള്ക്ക് പിന്നില്‍. എന്നാല്‍ പ്രണയത്തിലാണോയെന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സുശാന്ത് സിംഗ്.
”ഇപ്പോള്‍ ഒന്നും പറയാൻ പറ്റില്ല. ഒരു കാര്യത്തെ കുറിച്ച് ഒന്നുമാകാതെ എങ്ങനെയാണ് അത് ഉറപ്പാണെന്ന തരത്തില്‍ ആള്ക്കാര് സംസാരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ. ഞാനുമായി ബന്ധപ്പെട്ട ഏത് ചോദ്യവും എന്നോടു ചോദിക്കൂ, എനിക്ക് പറയാൻ കഴിയും. മറ്റൊരാളെക്കുറിച്ച് പറയണമെങ്കില്‍ അത് എനിക്ക് അവരോട് കൂടി ചോദിക്കേണ്ടി വരും. അടുത്ത തവണ കാണുമ്പോള്‍ ചോദിക്കൂ, ഞാൻ പറയാം- സുശാന്ത് സിംഗ് പറഞ്ഞു.
Post Your Comments