BollywoodGeneralLatest News

‘പെണ്ണായതുകൊണ്ടാണ് തല്ലാതിരുന്നത്’; യുവതിയോട് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച് സൂപ്പര്‍താരം

വിഡിയോ പുറത്തുവന്നപ്പോള്‍ സല്‍മാനെ ന്യായീകരിച്ചാണ് ഭൂരിഭാഗം ആളുകളും രംഗത്തെത്തിയത്.

ഇഷ്ടതാരങ്ങളെ അടുത്തു കാണുമ്പോള്‍ തങ്ങളുടെ സ്നേഹം അറിയിക്കാന്‍ ആരാധകര്‍ ശ്രമിക്കാറുണ്ട്. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനോട് ഭ്രാന്തമായ ആരാധനയുള്ള സ്ത്രീ ആരാധകര്‍ ഏറെയാണ്‌. അവരില്‍ പലരും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുമുണ്ട്. അപ്രതീക്ഷിതമായി കാണുമ്പോള്‍ പരിസരം മറന്ന് പലരും ഇഷ്ടം പ്രകടിപ്പിക്കാറുണ്ട്. ഇങ്ങനെയെത്തുന്ന ആരാധകരെ തടയുന്ന തന്റെ സുരക്ഷാ ജീവനക്കാരെ വിലക്കാറാണ് സല്‍മാന്റെ പതിവ്‌. എന്നാല്‍ ആളുകള്‍ക്കിടയില്‍ വച്ച്‌ തന്നെ പിടിച്ചുവലിക്കാന്‍ ശ്രമിച്ച യുവതിയോട് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ചിരിക്കുകയാണ് സല്‍മാന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ വീഡിയോ.

ഹം ആപ്‌കെ ഹേ ഹോ എന്ന ചിത്രം റിലീസിനെത്തി 25വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി ചിത്രത്തിന്‍റെ പ്രദര്‍ശനം നടത്തിയിരുന്നു. അതിന്റെ ഭാഗമായി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സമയത്ത് ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ താരത്തിനടുത്തേക്ക് എത്തുകയും കൈയ്യില്‍ പിടിച്ച്‌ വലിക്കുകയുമായിരുന്നു. പെട്ടെന്നുതന്നെ യുവതിയില്‍ നിന്ന് കൈ വേര്‍പെടുത്തിയ സല്‍മാന്റെ മുഖത്ത് അനിഷ്ടം വ്യക്തമായിരുന്നു. ഈ സമയം അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് യുവതിയെ നീക്കി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് വൈറലായത്.

വിഡിയോ പുറത്തുവന്നപ്പോള്‍ സല്‍മാനെ ന്യായീകരിച്ചാണ് ഭൂരിഭാഗം ആളുകളും രംഗത്തെത്തിയത്. സെലിബ്രിറ്റികളോടല്ല ആരോടും ഇങ്ങനെ ചെയ്യരുതെന്നും ഒരു സ്ത്രീയായത് കൊണ്ട് മാത്രമാണ് സല്‍മാന്‍ അവരെ അടിക്കാതിരുന്നത് എന്നെല്ലാമാണ് താരത്തെ ന്യായീകരിച്ചുകൊണ്ടുള്ള ആരാധകരുടെ കമന്റുകള്‍.

shortlink

Related Articles

Post Your Comments


Back to top button