ലാഭം നോക്കാതെ, കച്ചവടകണ്ണുകളില്ലാതെ, പ്രളയത്തില്‍ ദുരിതമനുഭവിക്കന്നവര്‍ക്ക് തന്റെ കൈയിലുള്ളതെല്ലാം നല്കിയ നൗഷാദിനെ അഭിനന്ദിച്ച് നടന് ജോയ് മാത്യു. 2015 ല്‍ മാന്‍ഹോളില്‍ കുടുങ്ങിയ ഒരാളെ രക്ഷിക്കാന്‍ സ്വന്തം ജീവന് ബലി നല്കിയ നൗഷാദ് എന്ന ഓട്ടോഡ്രൈവറെ അനുസ്മരിച്ചായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്. നൗഷാദ് എന്നാല്‍ സന്തോഷം നല്കുന്നവര് എന്നാണര്‍ത്ഥമെന്ന് അദ്ദേഹം കുറിച്ചു.
ബ്രോഡ് വേയില്‍ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശിയായ നൗഷാദ് തന്റെ മുന്പില് സഹായം ചോദിച്ച് എത്തിയ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് രണ്ടാമതൊന്നും ആലോചിക്കാതെ എല്ലാം സന്തോഷത്തോടെ കൊടുത്തു വിടുകയായിരുന്നു.
ജോയ് മാത്യു പോസ്റ്റ്
എല്ലാവരും നൗഷാദുമാര്‍ ആകുന്ന കാലം
2015 ല്‍ കോഴിക്കോട്ടെ മാന്‍ഹോളില്‍ കുടുങ്ങിയ ഒരു തൊഴിലാളിയെ രക്ഷിക്കാന്‍ സ്വന്തം ജീവന് ത്യജിച്ച ഒരു നൗഷാദ് ഉണ്ടായിരുന്നു. 2019ല്‍ ഇതാ എറണാംകുളം ബ്രോഡ് വയിലെ തുണി കച്ചവടക്കാരന് മാലിപ്പുറം കാരന് നൗഷാദ് തന്റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളും പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്കി വീണ്ടും മനുഷ്യത്വത്തിന്റെ പ്രതീകമായിമാറിയിരിക്കുന്നു.
നൗഷാദ് എന്നാല്‍ സന്തോഷം നല്കുന്നവര് എന്നാണര്‍ത്ഥം, സ്വന്തം ത്യാഗത്തിലൂടെ മനുഷ്യര്‍ക്ക് സന്തോഷം നല്കാന് കഴിയുന്ന നൗഷാദുമാരാകാന്‍ എല്ലാവര്ക്കും കഴിയട്ടെയെന്നു ഈ ബലിപെരുന്നാള്‍ ദിനത്തില്‍ ആശംസിക്കുന്നു.
Post Your Comments