സൂപ്പര്‍ താര ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സംവൃത സുനില്‍. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് താരം വിവാഹ ജീവിതത്തിലെയ്ക്ക് കടക്കുകയും സിനിമയില്‍ നിന്നും ഇടവേള എടുക്കുകയും ചെയ്തത്.
നീണ്ട ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവാണ് സംവൃത നടത്തിയിരിക്കുന്നത്. തന്റെ മടങ്ങി വരവിനെ കുറിച്ചു സംവൃതയുടെ വാക്കുകള്‍ ഇങ്ങനെ.. ‘’വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരു ബ്രേക്ക് എടുക്കണമെന്ന് തീരുമാനിച്ചിരുന്നു. കുടുംബ ജീവിതം മിസാകരുതെന്ന് തോന്നി. ആ തീരുമാനം നല്ലതായിരുന്നു. ഇതിനിടെ സിനിമകള്‍ വന്നു. പലതും നല്ല പ്രോജക്ടുകള്‍. എന്നാല്‍ അതിനൊന്നും കൈ കൊടുത്തില്ല. ഒരു ദിവസം ബിജു ചേട്ടന് വിളിച്ചു. സജീവേട്ടന് (സജീവ് പാഴൂര്‍) കഥ പറഞ്ഞപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് മടങ്ങിവരാന്‍ തീരുമാനിച്ചത്. മടങ്ങിവരവ് ആഗ്രഹിച്ചിരുന്നു”.
ഭര്‍ത്താവായ അഖിലിന്റെയും വീട്ടുകാരുടെ പിന്തുണയാണ് മടങ്ങിവരവിന് സഹായിച്ചതെന്നു സംവൃത പറയുന്നു. ” വിവാഹശേഷം നടികള്‍ സിനിമ ചെയ്താല്‍ ഭര്‍ത്താവുമായി പിണങ്ങിയെന്ന ധാരണയാണ് പലര്‍ക്കും. ഞാന്‍ നല്ല ഭാര്യയും അമ്മയും മരുമകളുമാണ്. കുടുംബജീവിതം എനിക്ക് ഒരുപാട് സന്തോഷം നല്കുന്നു. അഗസ്ത്യയ്ക്ക് നാലു വയസായി. അഖിലേട്ടന്റെയും മോന്റെയും കാര്യങ്ങള്‍ നോക്കണം. മോന് സുഖമായിരിക്കുന്നു എന്ന തോന്നല്‍ എനിക്ക് അനുഭവപ്പെടണം. എങ്കില്‍ മാത്രമേ സമാധാനത്തോടെ അഭിനയിക്കാന്‍ കഴിയൂ. മോന് നല്ല കുസൃതിയുണ്ട്. ഷൂട്ടിംഗിന്റെ സമയത്ത് മോന് നല്ല കുട്ടിയായി ഇരുന്നതിനാലാണ് അഭിനയിക്കാന്‍ കഴിഞ്ഞത്. മോന് നാട്ടിലാണെങ്കില്‍ കുഴപ്പമില്ല. അഖിലേട്ടന്റെയോ എന്റെയോ വീട്ടുകാര്‍ നോക്കും. കുടുംബ ജീവിതവും സിനിമയും ഒന്നിച്ചു കൊണ്ടു പോവുക ബുദ്ധിമുട്ടാണ്. അത് അധികം പേര്‍ക്കും കഴിയില്ല. മുമ്ബ് സിനിമ മാത്രം ശ്രദ്ധിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. മാത്രമല്ല, ഞാന്‍ യു.എസിലും. ഇതുപോലെ എല്ലാം ഒത്തുവന്നാല്‍ അടുത്ത സിനിമ ചെയ്യും.” താരം കൂട്ടിച്ചേര്‍ത്തു
Post Your Comments