നിര്‍മ്മാതാവില്‍ നിന്നും നടനിലേയ്ക്ക് കൂടുമാറിയ താരമാണ് സുരേഷ് കുമാര്‍. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കിയ രാമലീല എന്ന ചിത്രത്തിലെ രാഷ്ട്രീയക്കാരന്റെ വേഷത്തിലുള്ള സുരേഷ് കുമാറിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ അഭിനയിക്കാന്‍ ഇറങ്ങിയതിനെക്കുറിച്ച് സുഹൃത്തുക്കളുടെ പ്രതികരണം പങ്കുവയ്ക്കുകയാണ് സുരേഷ് കുമാര്‍.
‘എടാ കൊള്ളാം കേട്ടോ…” സിനിമ കണ്ട ശേഷം മോഹന്‍ലാല്‍ വിളിച്ചു പറഞ്ഞതിങ്ങനെയാണ്. പ്രിയന് ഞാന്‍ അഭിനയിക്കാന്‍ ഇറങ്ങിയതറിഞ്ഞ് ‘നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെ’ന്ന് പറഞ്ഞു. അത് പ്രിയന്റെ ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയിലെ കൊച്ചിരാജാവ് എന്ന കഥാപാത്രമായിരുന്നെന്ന് പിന്നീടാണ് അറിഞ്ഞത്. ‘രാമലീല’ കണ്ടാണ് മധുപാല്‍ ‘ഒരു കുപ്രസിദ്ധ പയ്യനി’ലെ മജിസ്ട്രേറ്റ് കഥാപാത്രത്തിലേക്ക് എന്നെ വിളിച്ചത്. എന്റെ ‘കാശ്മീരം’ എന്ന ചിത്രത്തിലൂടെയാണ് മധുപാല്‍ സിനിമയില്‍ തുടക്കമിട്ടത്. ഒരു കുപ്രസിദ്ധ പയ്യനിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.”
”എന്റെ മരുമകന് സന്ദീപ് നിര്‍മിച്ച ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന സിനിമയില്‍ സംവൃതാ സുനിലിന്റെ അച്ഛന്കഥാപാത്രമായ ചെറിയൊരു റോള്‍ കിട്ടി. ചെറുതാണെങ്കിലും പലതും പ്രേക്ഷകരുടെ മനസ്സില്നില്ക്കുന്ന കഥാപാത്രങ്ങളായത് മറ്റൊരുഭാഗ്യം.” എസ്.എല്‍. പുരം ജയസൂര്യയുടെ ‘ജാക്ക് ഡാനിയേല്‍’, ശിവറാമിന്റെ ‘തിമിരം’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം സുരേഷ് കുമാര്‍ ചെയ്യുന്നുണ്ട്.
Post Your Comments