രണ്ടു ദിവസമായി തുടരുന്ന മഴയില്‍ പ്രളയ ഭീതിയില്‍ കഴിയുകയാണ് കേരളത്തിലെ ജനങ്ങള്‍. വടക്കന്‍ മേഖലയില്‍ ദുരിതം അനുഭവിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. കണ്ണൂരിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടി സഹായമഭ്യർത്ഥിച്ച ഗായിക സയനോരയ്ക്ക് നേരെ പരിഹാസവുമായി പ്രവാസി.
ക്യാമ്പുകളില്‍ എത്തിയവരില്‍ പലരും തകര്‍ന്ന വീടുകളില്‍ നിന്നും യാതൊരു അവശ്യസാധനവുമെടുക്കാതെ ജീവനും കൊണ്ടോടി ക്യാമ്ബിലേക്ക് എത്തിച്ചേരുകയായിരുന്നു. ഇവിടെ വിവിധ ക്യമ്പുകളിൽ കഴിയുന്നവർക്ക് സഹായം അഭ്യര്‍ഥിച്ചു ഫേസ്ബുക്കില്‍ സയനോര ലൈവ് വന്നിരുന്നു. ഈ പോസ്റ്റ് നടന് ജോയ്മാത്യു ഷെയര്‍ ചെയ്തിരുന്നു. കഴിയാവുന്ന സഹായം നല്‍കാമെന്ന് അറിയിച്ച് നിരവധി പേരാണ് ഈ പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം പ്രവാസിയായ നിഷാദെന്നയാള്‍ സയനോരയുടെ അഭ്യര്‍ത്ഥനയെ പരിഹസിച്ചു. അടുത്ത വർഷത്തേക്ക് ഉള്ളതും കൂടി കരുതിവെച്ചേക്ക് അതാകുമ്പോൾ അടുത്ത വർഷl വും ഇത് പേലെ വരരുത്അദ്ദേഹത്തിന്റെ കമന്റ്. ഈ കമന്റിന് താഴെ നിരവധി പേരാണ് നിഷാദിനെ വിമര്‍ശിച്ചുകൊണ്ട് മറുപടി നല്‍കിയിരിക്കുന്നത്. ജോയ് മാത്യുവും യുവാവിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചിട്ടുണ്ട്. എന്തൊരു മനുഷ്യനാടോ താന്‍ എന്നാണ് നടന് ജോയ്മാത്യും നിഷാദിന് മറുപടി നല്‍കിയിരിക്കുന്നത്.
Post Your Comments