BollywoodGeneralLatest News

താരപുത്രിയ്ക്കും കുടുംബത്തിനും നേരെ വധഭീഷണി; ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ച്‌ നടന്‍

ആഗസ്റ്റ് പത്തിനാണ് താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുകയാണെന്ന കാര്യം അനുരാഗ് വ്യക്തമാക്കിയത്.

സാമൂഹിക വിഷയങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ അറിയിക്കാറുണ്ട്. അത്തരത്തില്‍ സജീവമായ താരമാണ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. കുടുംബത്തിന് നേരെ വധഭീഷണി വന്നതോടെ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചിരിക്കുകയാണ് താരമെന്ന് റിപ്പോര്‍ട്ട്.

ആഗസ്റ്റ് പത്തിനാണ് താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുകയാണെന്ന കാര്യം അനുരാഗ് വ്യക്തമാക്കിയത്. ”നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിരന്തരം ഫോണ്‍വിളികള്‍ വന്ന് കൊണ്ടിരിക്കുക, മകളെ ഓണ്‍ലൈനിലൂടെ ഭീഷണിപ്പെടുത്തുകയൊക്കെ ചെയ്താല്‍ പിന്നെ ആര്‍ക്കും ഒന്നും സംസാരിക്കാന്‍ ഉണ്ടാവില്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.. ഇതിനങ്ങനെ പ്രത്യേക കാരണങ്ങളൊന്നുമില്ല. പുതിയൊരു ഇന്ത്യ ഉണ്ടായതിന് അഭിനന്ദനങ്ങള്‍. അവിടെ അഭിവൃദ്ധിപ്പെടുമെന്നാണ് വിചാരിക്കുന്നത്” ട്വിറ്ററിലൂടെ അനുരാഗ് പറഞ്ഞു. എപ്പോഴെങ്കിലും പേടിയില്ലാതെ തന്റെ മനസില്‍ തോന്നുന്ന കാര്യം പറയണമെങ്കില്‍ ഒന്നും ആരോടും സംസാരിക്കാതെ ഇരിക്കേണ്ടി വരുമെന്നും മറ്റൊരു ട്വീറ്റില്‍ അനുരാഗ് കുറിച്ചു.

അടുത്തിടെ രാജ്യത്ത് പെരുകി വരുന്ന കൊലാപാതകങ്ങളെ കുറിച്ച്‌ അനുരാഗ് കശ്യാപ് അടക്കം 49 പ്രമുഖര്‍ ചേര്‍ന്ന് ഒരു തുറന്ന കത്ത് തയ്യാറാക്കിയിരുന്നു. ഇതിന് പിന്നാലെ സംവിധായകനെതിരെ വധഭീഷണി വരെ വന്നിരുന്നു. വിമര്‍ശനങ്ങള്‍ കുടുംബത്തിലെ എല്ലാവരെയും ബാധിക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നു താരം വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button