GeneralLatest NewsMollywood

കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ, മരുന്ന്, പായ, പുതപ്പുകൾ, അടിവസ്ത്രങ്ങൾ; ‘അൻപൊടു കൊച്ചി’യ്ക്കായി അഭ്യര്‍ത്ഥനയുമായി താരങ്ങൾ

'ബെഡ് ഷീറ്റ്, ബ്ലാങ്കറ്റ്, കുടിവെള്ളം.. ഇതൊന്നും വേണ്ടത്ര കിട്ടുന്നില്ല'

ശക്തമായ കാറ്റിലും മഴയിലും പ്രളയ സമാനമായ അവസ്ഥയില്‍ കിടക്കുന്ന പ്രദേശങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ആരംഭിച്ച കളക്ഷൻ സെന്‍ററുകളിലും തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. എറണാകുളം കളക്ട്രേറ്റിലടക്കം കളക്ഷൻ സെന്‍ററുകൾ തുടങ്ങിയെങ്കിലും മരുന്നടക്കമുള്ള അവശ്യവസ്തുക്കൾ കാര്യമായെത്തുന്നില്ലയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പ്രളയകാലത്ത് ആയിരങ്ങൾക്ക് കൈത്താങ്ങായ ‘അൻപൊട് കൊച്ചി’യിലും ഇതാണവസ്ഥ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയില്‍ ആരംഭിച്ച കളക്ഷൻ സെന്‍റർ തുടങ്ങി 24 മണിക്കൂർ പിന്നിട്ടിട്ടും ഒരു വണ്ടിയ്ക്കുളള സാധനങ്ങൾ പോലും കിട്ടിയിട്ടില്ല.

കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ, മരുന്ന്, പായ, പുതപ്പുകൾ, അടിവസ്ത്രങ്ങൾ, സോപ്പ്, ബ്ളീച്ചിംഗ് പൗഡർ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്തുക്കളാണ് അത്യാവശ്യമായി വേണ്ടത്. എത്രയും പെട്ടെന്ന് പറ്റാവുന്നത്ര വസ്തുക്കൾ കൊണ്ടുവന്നു തരണമെന്ന് താരങ്ങളടക്കമുള്ളവർ എത്തി ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ”ബെഡ് ഷീറ്റ്, ബ്ലാങ്കറ്റ്, കുടിവെള്ളം.. ഇതൊന്നും വേണ്ടത്ര കിട്ടുന്നില്ല”, ചലച്ചിത്രതാരം സരയൂ പറയുന്നു.

”കഴിഞ്ഞ തവണ ഒരുപാട് പേര് വരികയും സാധനങ്ങൾ കയറ്റിയയക്കുകയും, അത് കിട്ടാൻ ബുദ്ധിമുട്ടില്ലാതിരിക്കുകയും ഒക്കെ ചെയ്തിരുന്നു. മൊത്തത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറച്ച് സ്ലോയാണ് കാര്യങ്ങൾ”, എന്ന് നടന്‍ ഇന്ദ്രജിത്ത് സുകുമാരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button