CinemaGeneralLatest NewsMollywoodNEWS

അദ്ദേഹം വെന്‍റിലേറ്ററിലാണെന്ന് അറിഞ്ഞപ്പോള്‍ ഞാനും മമ്മൂട്ടിയും മോഹന്‍ലാലും അവിടെയുണ്ടായിരുന്നു

'ലേല'ത്തിലെ സോമേട്ടന്റെ റോള്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു

നായകനായും വില്ലനായും മലയാള സിനിമാ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്ത അനശ്വര നടനാണ് സോമന്‍. ഒരു കാലത്ത് സൂപ്പര്‍ താര ഇമേജിലേക്ക്  വളര്‍ന്ന സോമന്റെ നായക കഥാപാത്രങ്ങള്‍ അന്നത്തെ യുവത്വത്തെ ഹരം കൊള്ളിച്ചവയായിരുന്നു, സോമന്‍, സുകുമാരന്‍ എന്നീ രണ്ടു സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു മമ്മൂട്ടി-മോഹന്‍ലാല്‍ ടീമിന്റെ എന്ട്രി, കരുത്തുറ്റ നായക കഥാപാത്രങ്ങളില്‍ നിന്ന് പ്രതിനായക കഥാപാത്രങ്ങളിലേക്കും കൂട് മാറിയ സോമന്‍ എല്ലാത്തരം കഥാപാത്രങ്ങളെയും വെള്ളിത്തിരയില്‍ അവതരിപ്പിച്ച മഹാനടനാണ്, സോമന്‍ എന്ന നടന്റെ അവസാന നാളുകളെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ സ്നേഹിതനും സുഹൃത്തുമായ നടന്‍ കുഞ്ചന്‍.

സോമനെക്കുറിച്ച് നടന്‍ കുഞ്ചന്‍

” ‘ലേലം’ എന്ന സിനിമയില്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരന്റെ റോളില്‍ ആയിരുന്നു. ‘ലേല’ത്തിലെ സോമേട്ടന്റെ റോള്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് തകര്‍ത്തോടിയ സിനിമയാണ്. ‘ആനക്കാട്ടില്‍ ഈപ്പച്ച’ന്റെ ഡയലോഗ് ഹിറ്റായിരുന്നു. അതിന്റെ ചിത്രീകരണ സമയത്ത് തന്നെ സോമേട്ടന്റെ കാലുകളില്‍ നീര് കണ്ടു തുടങ്ങിയിരുന്നു, സോറിയാസ് പിടിപെട്ടു. സോമേട്ടന്റെ രൂപമൊക്കെ മാറി. അദ്ദേഹത്തിന്റെ മകള്‍ സിന്ധു അന്ന് ഭര്‍ത്താവ് ഹരീഷിനൊപ്പം ജമ്മുവിലാണ്‌. പേരക്കുട്ടിയെ കാണണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. അങ്ങനെ കുടുംബസമേതം അദ്ദേഹം ജമ്മുവിലേക്ക് പോയി. ട്രെയിനിലാണ് പോയത്, പക്ഷെ അവിടെ വച്ച് തീരെ വയ്യാതെയായി. ഉടനെ തിരികെ പോന്നു, ഡല്‍ഹിയില്‍ നിന്ന് ഫ്ലൈറ്റിലാണ് നാട്ടിലെത്തിച്ചത്. 1997-നവംബറില്‍ അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു. ഞങ്ങള്‍ തിരുവനന്തപുരത്ത് ഷൂട്ടിങ്ങിലായിരുന്നു. സോമേട്ടന്‍ ഗുരുതരാവസ്ഥയില്‍ ആണെന്നറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും ആശുപത്രിയിലെത്തി. അദ്ദേഹം വെന്റിലേറ്ററിലായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ ഞങ്ങള്‍ അവിടെ തന്നെ നിന്നു. അദ്ദേഹം ഇടയ്ക്കിടയ്ക്ക് കണ്ണ് തുറക്കും അടഞ്ഞു പോകും. ഇടയ്ക്ക് എന്നെ കണ്ടു കുഞ്ചൂസ് എന്ന് വിളിച്ചു. സോമേട്ടന്റെ അടുത്ത സുഹൃത്തുക്കള്‍ നടന്‍ ജനാര്‍ദ്ദനനും, സുകുമാരനും രവി മേനോനും ഞാനുമായിരുന്നു”, കുഞ്ചന്‍ പറയുന്നു

(മനോരമ ആഴ്ചപതിപ്പിലെ ‘ഞാന്‍ കണ്ട കോടമ്പക്കം’ എന്ന പ്രത്യേക കോളത്തില്‍ നടന്‍ കുഞ്ചന്‍ പങ്കുവെച്ചത്)

shortlink

Related Articles

Post Your Comments


Back to top button