സിനിമാ മേഖലയില്‍ നിന്നും ഒരു താര വിവാഹ വാര്‍ത്ത കൂടി എത്തുന്നു. ബോളിവുഡ് താരം വരുണ്‍ ധവാനും കാമുകി നടാഷ ധലാലുമായുള്ള വിവാഹ നിശ്ചയം രഹസ്യമായി കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത സ്വകാര്യ പാര്‍ട്ടിക്കിടെ വരുണിന്റെയും നടാഷയുടെയും മോതിരമാറ്റം നടന്നതായാണ് ചില മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.
വരുണിന്റെ വിവാഹം ഈ വര്‍ഷം ഡിസംബറില്‍ ഉണ്ടാകുമെന്ന് പ്രചരിച്ചിരുന്നു. നീണ്ട നാളുകളായി നടാഷയുമായി പ്രണയത്തിലാണ് താരം. സ്വന്തമായ അഭിപ്രായങ്ങളുള്ള തന്നെ ഏറെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളാണ് നടാഷ എന്ന് ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിക്കിടയില്‍ താരം പറഞ്ഞിരുന്നു.
റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ‘സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വരുണ്‍
Post Your Comments