ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരം ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലെയ്ക്ക്. ചിത്രത്തില്‍ നായകനായി എത്തുന്നത് വിജയ് സേതുപതി ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം ഈ ചിത്രത്തില്‍ നിന്നും പിന്മാറിയതായി അനൌദ്യോഗിക റിപ്പോര്‍ട്ട്.
മുരളീധരന്റെ ജീവിത ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നതില്‍ തമിഴകത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എതിര്‍പ്പുകള്‍ വന്നിരുന്നു. ശ്രീലങ്കയിലുള്ള തമിഴ് വംശജരോടുള്ള ആദരവിനെത്തുടര്ന്നാണ് താരം പിന്മാറിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സേതുപതിയോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
തന്റെ ജീവചരിത്ര സിനിമയില്‍ വിജയ് സേതുപതി നായകനാകുന്നതില്‍ താന്‍ അതീവ സന്തോഷവാനാണെന്ന് മുത്തയ്യ മുരളീധരന് പറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ നേടിയ 800 വിക്കറ്റിനെ സൂചിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പേര്. ശ്രീപതി രംഗസ്വാമിയാണ് സംവിധാനം ചെയ്യുന്നത്.
Post Your Comments