
തുടര്‍ച്ചയായി പെയ്യുന്ന മഴകാരണം പ്രളയ ഭീതിയിലാണ് കേരളം. ഉള്ളില്‍ ഈ ഭീതിയില്‍ കഴിയുമ്ബോഴാണ് ദേശീയ പുരസ്കാര പ്രഖ്യാപനത്തിന്റെ സന്തോഷം സാവിത്രി ശ്രീധരനിലൂടെയും ജോജു ജോര്‍ജ്ജിലൂടെയും കേരളത്തിലേയ്ക്ക് എത്തിയത്.
പ്രളയജലത്തില്‍ പേടിച്ചുനില്ക്കുമ്ബോഴാണ് നടി സാവിത്രി ശ്രീധരന് ആ വാര്‍ത്ത അറിയുന്നത്. മനസ്സില്‍ സന്തോഷം നിറയുമ്പോഴും ഏതു നിമിഷവും വീട്ടില്‍ വെളളം കയറുമെന്ന പേടിയാണ് സാവിത്രിയുടെ മുഖത്ത്. .സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനാണ് സാവിത്രി ശ്രീധരന് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയത്.
വെസ്റ്റ് മാങ്കാവിലെ വയലക്കര വീട്ടിലാണ് സാവിത്രിയുടെ താമസം. വീടിനുള്ളിലേയ്ക്ക് ഏതുനിമിഷവും വെള്ളം കയറുമെന്ന അവസ്ഥയിലാണ് സാവിത്രി. ഇതിനിടയ്ക്കാണ് ദേശീയപുരസ്കാരം ലഭിച്ചത്. കനത്തമഴ കാരണം രണ്ടുദിവസമായി വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ടിവിയും കാണാന്‍ പറ്റിയില്ല. അയല്‍വാസിയാണ് പുരസ്കാരം ലഭിച്ച വിവരം അറിയിച്ചത്. സംഭവം ആദ്യം സാവിത്രി വിശ്വസിച്ചില്ല. അപ്പോഴത്തേക്കും അഭിനന്ദനസന്ദേശങ്ങളും ഫോണ്വിളികളുമെത്തിയതോടെയാണ് പുരസ്കാരം ലഭിച്ചത് ഇക്കാര്യം സാവിത്രി വിശ്വസിച്ചത്. പ്രളയത്തിന്റെ ഇടയ്ക്ക് ലഭിച്ച ഒരു ആശ്വാസവാക്കാണ് പുരസ്കാരമെന്നും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷമുണ്ടെന്നും സാവിത്രി പറഞ്ഞു.
മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഫോണിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്ന് സാവിത്രി വ്യക്തമാക്കി.വെള്ളം കയറിയാല്‍ ബന്ധുവീട്ടിലേക്കോ ക്യാമ്ബിലേക്കാ മാറാനുള്ള തീരുമാനത്തിലാണ് സാവിത്രിയും കുടുംബവും. മകന് സുനീഷിനൊപ്പമാണ് സാവിത്രിയുടെ താമസം.
Post Your Comments