അറുപത്താറാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം വിവാദങ്ങളില്‍ നിറയുന്നു. റാം സംവിധാനം ചെയ്ത പേരന്‍പിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് പുരസ്കാരം ലഭിക്കാത്തതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വീണ്ടും പ്രതിഷേധം ഉയരുന്നു.
തെലുങ്കു നടന് രാം ചരണിന് പരിഗണിക്കാത്തതില്‍ വിമര്‍ശനം ഉന്നയിച്ച് അദ്ദേഹത്തിന്റെ ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്. രംഗസ്ഥലം എന്ന ചിത്രത്തിലെ രാംചരണിന്റെ പ്രകടനം മികച്ചതാണെന്നും എന്നാല്‍ ജൂറി അത് അവഗണിച്ചുവെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
ഉറി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിന് വിക്കി കൗശലിനും അന്ധാദുന്‍ എന്ന ചിത്രത്തിന് ആയുഷ്മാന്‍ ഖുറാനയ്ക്കുമാണ് പുരസ്കാരം ലഭിച്ചത്. റാം ചരണിനു പിന്നാലെ ധനുഷ്(വടചെന്നൈ), റണ്‍ബീര്‍ കപൂര്‍(സഞ്ജു), രണ്‍വീര്‍ സിംഗ്(പത്മാവത്) തുടങ്ങിയവരെയും അവഗണിച്ചതില്‍ പ്രതിഷേധം ഉയരുകയാണ്.
Post Your Comments