Latest NewsMollywoodNational

വിദ്വേഷവും വൃത്തികേടും നിറഞ്ഞ സന്ദേശങ്ങള്‍; മമ്മൂട്ടി ക്ഷമ ചോദിച്ചെന്ന് ജൂറി ചെയര്‍മാന്‍

ര്‍ക്കും തന്നെ ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ അധികാരമില്ല,

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശിക്കപ്പെട്ടിരുന്നു. തമിഴ് ചിത്രം പേരന്‍പിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

എന്തുകൊണ്ട് മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടിയില്ല എന്നു വ്യക്തമാക്കി മമ്മൂട്ടിക്ക് താന്‍ അയച്ച സന്ദേശം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍. മമ്മൂട്ടി ആരാധകരുടെ രോഷം തനിക്കെതിരെ നീണ്ടതാണ് ഈ പോസ്റ്റിടാന്‍ തന്നെ നിര്‍ബന്ധിതനാക്കിയതെന്ന് അദ്ദേഹം കുറിക്കുന്നു.

“മിസ്റ്റര്‍ മമ്മൂട്ടി ..താങ്കളുടെ ആരാധകരെന്ന് അവകാശപ്പെടുന്നവരുടെ കയ്യില്‍ നിന്ന്, അല്ലെങ്കില്‍ ഫാന്‍സ് ക്ലബുകളില്‍ നിന്ന് എനിക്ക് നിരവധി വെറുപ്പും വിദ്വേഷവും വൃത്തികേടും നിറഞ്ഞ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. പേരന്‍പ് എന്ന ചിത്രത്തിലെ പ്രകടനത്തിന് എന്തുകൊണ്ട് താങ്കളെ മികച്ച നടനായിതിരഞ്ഞെടുത്തില്ല എന്നതിലാണ് ഈ സന്ദേശങ്ങള്‍ മുഴുവനും ലഭിക്കുന്നത്…എന്നാല്‍ ഞാന്‍ ഒചില കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളട്ടെ.

ആദ്യമായി ആര്‍ക്കും തന്നെ ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ അധികാരമില്ല, രണ്ടാമതായി താങ്കളുടെ പേരന്‍പ് എന്ന ചിത്രം പ്രാദേശിക പാനല്‍ തന്നെ തള്ളിക്കളഞ്ഞ ഒന്നാണ്. അതുകൊണ്ട് തന്നെ അത് സെന്‍ട്രല്‍ പാനലിന് മുന്‍പാകെ അത് എത്തിയില്ല.. നിങ്ങളുടെ ആരാധകര്‍ അല്ലെങ്കില്‍ നിങ്ങളുടെ ഭക്തര്‍ വേണ്ടാത്ത ഒരു കാര്യത്തിന് പോരാടുന്നത് അവസാനിപ്പിക്കണം…ജൂറിയെ ഒരിക്കലും ചോദ്യം ചെയ്യരുത്…” റവൈല്‍ പറയുന്നു.

ഇതിന് മമ്മൂട്ടി മറുപടി അയച്ചതായും രാഹുല്‍ റവൈല്‍ ഫെയ്‌സ്ബുക്ക് പോസ്ററ്റില്‍ കുറിക്കുന്നു. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അറിവില്ലെന്നും ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും മമ്മൂട്ടി പറഞ്ഞുവെന്നു റവൈല്‍ രണ്ടാമത് പോസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button