ആക്ഷൻ സിനിമകളിൽ നിന്ന് മാറി നർമ്മ പ്രധാനമായ സരസമായ സബ്ജക്ട് കൈകാര്യം ചെയ്യുന്ന സിനിമളിലേക്ക് മോഹൻലാൽ മാറുമ്പോഴും മോഹൻലാലിൻറെ താരപദവി ഭദ്രമായിരുന്നു, ‘ടിപി ബാലഗോപാലന്‍ എംഎ’, ‘ദൂരെ ദൂരെ ഒരു കൂട് കൂട്ടാം’ തുടങ്ങിയ ചിത്രങ്ങളിളിലൂടെയാണ് മോഹന്‍ലാല്‍ എന്ന നടന്റെ മറ്റൊരു മുഖം പ്രേക്ഷകര്‍ ദര്‍ശിച്ചത്.
മോഹൻലാൽ – സിബി മലയില്‍ കൂട്ടുകെട്ടിൽ പിറന്ന സാമൂഹിക പ്രസക്തമായ സിനിമയായിരുന്നു ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’. ശ്രീനിവാസൻ രചന നിർവഹിച്ച ചിത്രം നര്മത്തിലൂന്നിയാണ് കഥ പറഞ്ഞത്. മികച്ച സാമൂഹിക ചിത്രത്തിനുള്ള ദേശീയ അവാർഡും ചിത്രത്തിന് ലഭിച്ചിരുന്നു. ചിത്രത്തിലെ ‘സാൾട് മംഗോ ട്രീ’ പോലെയുള്ള ക്ലാസ് റൂം തമാശകൾ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ അത്രത്തോളം പ്രാധാന്യമുള്ള വിഷയമായിരുന്നു ചിത്രം കൈകാര്യം ചെയ്തതെന്നും പക്ഷെ ദേശീയ അവാർഡ് ലഭിച്ചു എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി പോയെന്നും സിബി മലയിൽ അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
“ശ്രീനിവാസൻ ആണ് ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന സിനിമയുടെ ആദ്യ രൂപം എന്നോട് പറയുന്നത്, മോഹൻലാലിനോട് ഇതിന്റെ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് സ്വീകാര്യമായിരുന്നു. ശ്രീനിവാസന് എന്നെ കൊണ്ട് സിനിമ സംവിധാനം ചെയ്യിപ്പിക്കാനായിരുന്നു ആഗ്രഹം മോഹൻലാലും അതിനെ സ്വാഗതം ചെയ്തു എനിക്കും സിനിമയുടെ ത്രെഡ് ഇഷ്ടമായതോടെ ചിത്രം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനു ദേശീയ അവാർഡ് ഒന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ സിനിമയ്ക്ക് മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമെന്ന നിലയിൽ ദേശീയ അംഗീകാരം ലഭിച്ചപ്പോൾ ശരിക്കും ഞെട്ടിയിരുന്നു”, സിബി മലയില്‍ പറയുന്നു.
Post Your Comments