ഇന്ദ്രന്‍സ് കോമഡി റൂട്ട് വിട്ടു ശക്തമായ ക്യാരക്ടര്‍ റോളുകളിലേക്ക് വഴി മാറുമ്പോള്‍ ഈ മഹനായ കലാകാരന് എഴുതി ചേര്‍ക്കുന്നത് പുതിയ ചരിത്രങ്ങളാണ് . ഒരു വര്‍ഷം മുപ്പത്തിയേഴ് സിനിമകളില്‍ ഓടിനടന്നു അഭിനയിച്ചിരുന്ന ഇന്ദ്രന്‍സ് ഇന്ന് ഒന്നോ രണ്ടോ സിനിമകളിലേക്ക് ചുരുങ്ങി കഴിഞ്ഞു, അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളിലേക്ക് മാത്രമേ അടുത്തിടെയായി മലയാള സിനിമാ ലോകം അദ്ദേഹത്തെ പരിഗണിക്കാറുള്ളൂ, 1980 മുതല്‍ മലയാള സിനിമയില്‍ സജീവമായ ഇന്ദ്രന്‍സ് തന്റെ പഴയകാല സിനിമാനുഭവം മനോര മാഗസിന് നല്കിയ അഭിമുഖത്തില്‍ പങ്കിടുകയാണ്.
“പണ്ട് ഒരുപാടു കഥാപാത്രങ്ങള്‍ ഞാന്‍ ഓടിനടന്നു അഭിനയിച്ചിരുന്നു. ഇപ്പോള്‍ രണ്ടോ മൂന്നോ സിനിമകളെ ഒരേ സമയം അഭിനയിക്കാന്‍ സാധിക്കുന്നുള്ളൂ, അമ്പിളി ചേട്ടന് സജീവമായി ഉണ്ടായിരുന്ന കാലത്ത് ‘തുമ്പോളി കടപ്പുറം’ ‘ആദ്യത്തെ കണ്മണി’ തുടങ്ങി ഒരു വര്‍ഷം മുപ്പത്തിയേഴ് സിനിമകളില്‍ വരെ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ശങ്കരാടി ചേട്ടന് അതിലും കൂടുതല്‍ അഭിനയിച്ചിട്ടുണ്ടാകും. പണ്ടൊക്കെ എന്റെ കഥാപാത്രങ്ങള്‍ക്ക് ഒരുപാടു ഡയലോഗോക്കെ പറയണം. ഇപ്പോള്‍ അങ്ങനെയല്ല ഡയലോഗ് കുറച്ചേയുള്ളൂവെങ്കിലും എനിക്ക് എന്തെങ്കിലും ചെയ്യാനുള്ള സിനിമകളിലെ എന്നെ വിളിക്കാറുള്ളൂ. എന്തെങ്കിലും പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും. സംവിധായകന് എന്നെ പ്രാധാന്യത്തോടെ കാണുന്നു എന്നാണ് മനസിലാക്കേണ്ടത്”.
Post Your Comments