GeneralLatest NewsMollywood

ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നു; ജീവന്‍ രക്ഷിക്കാന്‍ അഭ്യര്‍ഥനയുമായി ദേവദൂതനിലെ നടി

തന്നെ സഹായിക്കാനെന്ന വ്യാജേന ആശുപത്രിയിലെത്തി കന്നട നടന്‍ രവി പ്രകാശ് തന്നെ ഉപദ്രവിച്ചുവെന്ന് വിജയലക്ഷ്മി

മോഹന്‍ലാല്‍ നായകനായി എത്തിയ ദേവദൂതനെന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യന്‍ താരമാണ് വിജയലക്ഷ്മി. തമിഴ്, തെലുങ്ക്, മലയാളം, കന്നട സിനിമകളില്‍ ഒരു കാലത്ത് സജീവമായിരുന്ന വിജയലക്ഷ്മി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ആശുപത്രിയില്‍ ചികിത്സയിലാണ്.

മാനസികവും ശാരീരികവുമായ അവശതകള്‍ കാരണം ദുരിതമനുഭവിക്കുന്ന തന്നെ സഹായിക്കണം എന്നഭ്യര്‍ത്ഥിച്ചു രംഗത്തെത്തിയിരിക്കുകയാണ് താരം.നടന്‍ രജനികാന്തിനോടാണ് വിജയലക്ഷ്മി സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. രജനിയെ നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും വിജയലക്ഷ്മി പറയുന്നു.

തന്നെ സഹായിക്കാനെന്ന വ്യാജേന ആശുപത്രിയിലെത്തി കന്നട നടന്‍ രവി പ്രകാശ് തന്നെ ഉപദ്രവിച്ചുവെന്ന് വിജയലക്ഷ്മി ആരോപിച്ചിരുന്നു. ‘സഹിക്കാന്‍ കഴിയാത്ത ശാരീരിക മാനസിക പ്രശ്‌നങ്ങളുമായാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. എനിക്ക് ജീവിക്കണമെന്ന് വലിയ ആഗ്രഹമില്ല. എന്നാല്‍ എന്റെ സഹോദരിക്കും അമ്മയ്ക്കും വേണ്ടി പോരാടിയേ മതിയാകൂ. അവര്‍ എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്’- വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button