മികച്ച സംവിധായകനുള്ള ദേശീയ പുരസ്‍കാരം ധീര സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് സംവിധായകന്‍ ആദിത്യ ധര്‍. ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്കിന്റെ സംവിധാനത്തിനാണ് ആദിത്യ ധറിന് പുരസ്‍കാരം ലഭിച്ചത്. ഇന്ത്യയുടെ ധീരൻമാരായ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവാര്‍ഡ് സമര്‍പ്പിക്കുന്നതായി ആദിത്യ ധര്‍ പ്രതികരിച്ചു.
”തോല്‍വികളില്‍ ഉത്സാഹം നഷ്‍ടപ്പെടാതെ പ്രവര്‍ത്തിക്കുമ്പോഴാണ് വിജയം വരുന്നത്. പതിനഞ്ച് വര്‍ഷമോളമുളള പരാജയങ്ങളും, തിരസ്‍ക്കാരങ്ങളും അത് മറികടന്നുള്ള കഠിനാദ്ധ്വാനവുമൊക്കെയാണ് ഇങ്ങനെയൊരു നിമിഷത്തിലെത്തിച്ചത്. രാജ്യത്തിന് നന്ദി. ജീവിത്തിലെ ബാക്കിയുള്ള കാലത്തിലും ഓര്‍മ്മവയ്‍ക്കാനുള്ള പുരസ്‍കാരം. പിന്തുണച്ച കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി. ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും തന്നെ. എല്ലാവരുടെയും അര്‍പ്പണത്തോടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മികച്ച അനുഭവമാക്കി മാറ്റിയത്. പക്ഷേ ഏറ്റവും പ്രധാനമായി കാണുന്നത് അവാര്‍ഡ് ഇന്ത്യയുടെ ധീരനായ ഓരോ സൈനികനും അവരുടെ കുടുംബങ്ങള്‍ക്കും സമര്‍പ്പിക്കുന്നതിനാണ്. എല്ലാവരുടെയും ത്യാഗത്തിന് നന്ദി. ഞങ്ങളെ സേവിക്കാൻ നിങ്ങൾ നിസ്വാർത്ഥമായി നിങ്ങളുടെ ജീവിതം സമർപ്പിച്ചു, ഇപ്പോൾ ഞങ്ങൾ നിങ്ങളെ സേവിക്കാൻ ഉള്ളതെല്ലാം സമർപ്പിക്കാനുള്ള സമയമായി”- ആദിത്യ ധര്‍ പറയുന്നു.
ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രമാണ് ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‍കാരം വിക്കി കൌശലിനും ലഭിച്ചിരുന്നു.
Post Your Comments