അഭിനയത്തിന്റെ പേരില്‍ എന്നും വഴക്ക്. നടന്റെ തിരക്കുകള്‍ ഇഷ്ടപ്പെടാത്ത ഭാര്യ ആത്മഹത്യ ചെയ്തു. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തില്‍ അഭിനയിച്ച തെലുങ്ക് സിനിമ-സീരിയല്‍ താരം മധു പ്രകാശിന്റെ ഭാര്യയെയാണ് കഴിഞ്ഞ ദിവസം വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
ഹൈദരാബാദിലെ മണികൊണ്ടയിലെ വീട്ടിലാണ് മധുവിന്റെ ഭാര്യ ഭാരതി തൂങ്ങിമരിച്ചത്. ഭര്‍ത്താവ് അഭിനയിക്കുന്നതിലെ അതൃപ്തിയാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. ചൊവാഴ്ച വൈകുന്നേരം കിടപ്പുമുറിയിലാണ് ഭാരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മധുപ്രകാശ് ഷൂട്ടിങ്ങ് തിരക്കിലാവുന്നത് ഭാരതിയെ പ്രശ്നത്തിലാക്കിയിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ എപ്പോഴും തര്ക്കത്തിലേര്പ്പെടുമായിരുന്നു. ചൊവാഴ്ച രാവിലെ സീരിയല്‍ സെറ്റിലേക്ക് പോയ മധുപ്രകാശിനെ ഫോണില്‍ വിളിച്ച് ഭാരതി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചന. തിരിച്ചുവന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് തിരിച്ചെത്താത്തിനെ തുടര്‍ന്ന് ഭാരതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments