മലയാള സിനിമയില്‍ നൂറിലേറെ സിനിമകള്‍ സംവിധാനം ചെയ്തു കൊണ്ട് ഇന്നും നവതരംഗ സിനിമാക്കാര്‍ക്കൊപ്പം പ്രസരിപ്പോടെ തിളങ്ങി നില്ക്കുന്ന ഒരേയൊരു സംവിധായകനാണ് ഹിറ്റ് മേക്കര്‍ ജോഷി , നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയപ്പോള്‍ മമ്മൂട്ടി,മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെ തന്റെ ചിത്രങ്ങളിലൂടെ സംഭാവന ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് നിരവധി തിക്താനുഭവങ്ങള്‍ നേരിട്ടുണ്ടെന്നും, ഇപ്പോഴുlള്ളവര്‍ക്ക് സങ്കല്പ്പിക്കാന് പോലും കഴിയാത്ത അനുഭവങ്ങള്‍ അക്കാലത്ത് ഉണ്ടായിട്ടുണ്ടെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ അദ്ദേഹം പങ്കുവെയ്ക്കുന്നു.
“ഇപ്പോഴുള്ളവര്‍ക്ക് സങ്കല്പ്പിക്കാന് പോലും കഴിയാത്ത അനുഭവങ്ങള്‍ അക്കാലത്ത് ഉണ്ടായിട്ടുണ്ട്. സിനിമയില്‍ പണ്ട് ഉണ്ടായിരുന്നവര്‍ നല്ലവരും ഇപ്പോഴുള്ളവര്‍ മോശക്കാരും എന്നൊരു പറച്ചിലുണ്ട്. അതൊന്നും ശരിയല്ല.. എനിക്ക് തോന്നുന്നത് ഇപ്പോഴുള്ളവര്‍ കുറച്ചുകൂടി ജെന്റില്‍ ആയിട്ടാണ് കാര്യങ്ങള്‍ കാണുന്നത് എന്നതാണ്. പണ്ടുള്ളവര്‍ക്ക് നല്ല പ്രതിഭയുണ്ടായിരുന്നു, പക്ഷെ അത് എങ്ങനെ ഉപയോഗിക്കണം എന്നവര്‍ക്ക് അറിയില്ല. സെറ്റിലുള്ളവരോടൊക്കെ മോശമായി പെരുമാറും”.
“ഒരിക്കല്‍ ഒരു നടന് ഞാന്‍ മേക്കപ്പ് ചെയ്തു കൊടുത്തു, ഡ്രസ് ഇട്ടു, സെറ്റിലേക്ക് ലേശം ദൂരമുണ്ട്. ഞാന്‍ കുട പിടിച്ച് അയാളെ കൊണ്ട് പോകുന്നു. ഇടയ്ക്ക് വെച്ച് അയാള്‍ എന്നെ ഒരു മുട്ടന്‍ ചീത്ത വിളിച്ചിട്ട് പറഞ്ഞു, ‘ഇങ്ങനെയാണോടാ കുടപിടിക്കുന്നത്?’, അതെ ചീത്ത ഞാന്‍ തിരിച്ചു വിളിച്ചിട്ട് ചോദിച്ചു ‘പിന്നെ എങ്ങനെയാടാ കുട പിടിക്കേണ്ടത്?’. എന്നിട്ട് ഞാന്‍ കുടയും കൊണ്ട് പോയി. അയാള്‍ നനഞ്ഞു കുതിര്‍ന്നു സെറ്റിലെത്തി സംവിധായകനോട് പരാതി പറഞ്ഞു. അദ്ദേഹത്തിന് കാര്യം മനസ്സിലായത് കൊണ്ട് മറ്റു കുഴപ്പമൊന്നും ഉണ്ടായില്ല”.
Post Your Comments